- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ റിലീസിങ് ഭൈരവ എന്ന കാര്യത്തിൽ എല്ലാവരും ഒരുമിച്ചു നിന്നു; രണ്ടാമത്തെ റിലീസിങ് മോഹൻലാലിന്റെയോ ദുൽഖറിന്റെയോ എന്ന കാര്യത്തിൽ തർക്കം തുടർന്നു; ഒടുവിൽ മുന്തിരിവള്ളിയും ജോമോന്റെ സുവിശേഷവും ഒരേ ദിവസം റിലീസ് ചെയ്യാൻ തീരുമാനം; 19ന് ബി ക്ലാസ് - മൾട്ടിപ്ലക്സ് തീയറ്ററുകളിൽ രണ്ട് ചിത്രങ്ങളും ഒരുമിച്ചെത്തും
കൊച്ചി: ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളർത്തി കൊണ്ടാണെങ്കിലും തീയറ്റർ ഉടമകളുടെ സമരം പൊളിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് മലയളം സിനിമാക്കാർ. നിർമ്മാതാക്കൾ യാതൊരു വിട്ടുവീഴ്‌ച്ചയും വേണ്ടെന്ന തീരുമാനത്തിൽ രംഗത്തെത്തിയതോടെ ബി ക്ലാസ് തീയറ്ററുകളിൽ സിനിമയെത്തി. തമിഴ് ചിത്രമായ ഭൈരവ റിലീസ് ചെയ്യാൻ ഒരുമിച്ചു നിന്ന ശേഷമാണ് എക്‌സിബിറ്റേഴ്‌സിനെ പൊളിക്കാൻ വിതരണക്കാരും നിർമ്മാതാക്കളും കരുക്കൾ നീക്കുന്നത്. തിയേറ്റർ സമരത്തെ തുടർന്ന് റിലീസിങ് നീണ്ടു പോയ മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോഴും ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങളും ജനുവരി 19ന് തിയേറ്ററുകളിലെത്തിക്കാനും തീരുമാനമുണ്ട്. സിനിമ പ്രദർശിപ്പിക്കാൻ തയ്യാറാകുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ അംഗങ്ങൾക്ക് സിനിമ നൽകിയാണ് നിർമ്മാതാക്കൾ ഇരുചിത്രങ്ങളും തിയേറ്ററുകളിലെത്തിക്കുന്നത്. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള മുഴുവൻ എ ക്ലാസ് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തില്ലെങ്കിലും കളക്ഷനുണ്ടാക്കാ
കൊച്ചി: ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനെ പിളർത്തി കൊണ്ടാണെങ്കിലും തീയറ്റർ ഉടമകളുടെ സമരം പൊളിക്കാൻ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കയാണ് മലയളം സിനിമാക്കാർ. നിർമ്മാതാക്കൾ യാതൊരു വിട്ടുവീഴ്‌ച്ചയും വേണ്ടെന്ന തീരുമാനത്തിൽ രംഗത്തെത്തിയതോടെ ബി ക്ലാസ് തീയറ്ററുകളിൽ സിനിമയെത്തി. തമിഴ് ചിത്രമായ ഭൈരവ റിലീസ് ചെയ്യാൻ ഒരുമിച്ചു നിന്ന ശേഷമാണ് എക്‌സിബിറ്റേഴ്‌സിനെ പൊളിക്കാൻ വിതരണക്കാരും നിർമ്മാതാക്കളും കരുക്കൾ നീക്കുന്നത്.
തിയേറ്റർ സമരത്തെ തുടർന്ന് റിലീസിങ് നീണ്ടു പോയ മോഹൻലാൽ ചിത്രം മുന്തിരിവള്ളികൾ തളിർക്കുമ്പോഴും ദുൽഖർ ചിത്രം ജോമോന്റെ സുവിശേഷങ്ങളും ജനുവരി 19ന് തിയേറ്ററുകളിലെത്തിക്കാനും തീരുമാനമുണ്ട്. സിനിമ പ്രദർശിപ്പിക്കാൻ തയ്യാറാകുന്ന ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ അംഗങ്ങൾക്ക് സിനിമ നൽകിയാണ് നിർമ്മാതാക്കൾ ഇരുചിത്രങ്ങളും തിയേറ്ററുകളിലെത്തിക്കുന്നത്.
എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്റെ കീഴിലുള്ള മുഴുവൻ എ ക്ലാസ് തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്തില്ലെങ്കിലും കളക്ഷനുണ്ടാക്കാമെന്ന് ഭൈരവയിലൂടെ വ്യക്തമായതോടെയാണ് ജോമോന്റെ സുവിശേഷങ്ങളും മുന്തിരി വള്ളികൾ തളിർക്കുമ്പോഴും റിലീസ് ചെയ്യാൻ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. ഫുക്രി,ഇസ്ര എന്നീ ചിത്രങ്ങളുടെ റിലീസ് തീയതിയും ഉടൻ പ്രഖ്യാപിക്കും.
ഫെഡറേഷന്റെ വിലക്ക് ലംഘിച്ചാണ് അംഗങ്ങളിൽ പലരും ഭൈരവ പ്രദർശിപ്പിച്ചത്. ഭൈരവ പ്രദർശിപ്പിച്ച തിയേറ്ററുകൾക്കെതിരെ നടപടിയെടുക്കുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ വ്യക്തമാക്കിയിരുന്നു. അതേ സമയം ഭൈരവ പ്രദർശിപ്പിക്കാമെന്നു പറയുകയും പിന്നീട് പിന്മാറുകയും ചെയ്ത തിയേറ്ററുകൾക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസു കൊടുക്കുമെന്നു നിർമ്മാതാക്കളും അറിയിച്ചിട്ടുണ്ട്. ചിത്രം പ്രദർശിപ്പിച്ച തിയേറ്ററുകളിലെ കണക്കുകൾ കോടതിക്ക് നൽകാനും നിർമ്മാതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ മുതൽ ഭൈരവ വിവിധ തീയറ്ററുകളിൽ എത്തിയിരുന്നു. രാവിലെ മുതൽ തന്നെ ഏഴ് തിയേറ്ററുകളിലും വൻ ജനത്തിരക്കായിരുന്നു. അതേസമയം സിനിമാ സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന് എക്‌സിബിറ്റേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ അറിയിച്ചു. ഫെഡറേഷനെ തകർക്കാൻ ശ്രമിക്കുന്നത് നടൻ ദിലീപാണെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. എന്തു പ്രശ്‌നങ്ങളുണ്ടായാലും ഫെഡറേഷൻ ഒറ്റക്കെട്ടായി നേരിടും. ഫെഡറേഷന്റെ തീരുമാനം മറികടന്ന് വിജയ് നായകനായ 'ഭൈരവ' എന്ന ചിത്രം റിലീസ് ചെയ്ത എ ക്ലാസ് തീയറ്ററുടമകൾക്കെതിരേ നടപടി സ്വീകരിക്കുമെന്നും ലിബർട്ടി ബഷീർ വ്യക്തമാക്കി.
അതിനിടെ തീയറ്റർ വിഹിതത്തെ ചൊല്ലിയുള്ള സിനിമ മേഖലയിലെ സമരം പ്രയോജനപ്പെടുത്തി ചെറുചിത്രങ്ങൾ റിലീസ് ചെയ്തിരുന്നു. ഡോ.ബിജു സംവിധാനം ചെയ്ത 'കാട് പൂക്കുന്ന നേരം' എന്ന ചിത്രത്തിന് പിന്നാലെ 'ഗോഡ്‌സെ' എന്ന ചിത്രവും തീയറ്ററുകളിൽ എത്തുകയാണ്. യുവതാരം വിനയ് ഫോർട്ടാണ് ഗോഡ്‌സെയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഡിസംബർ 16ന് തുടങ്ങിയ സിനിമ സമരത്തെ തുടർന്ന് സൂപ്പർ താര ചിത്രങ്ങൾ ഉൾപ്പടെ നിരവധി സിനിമകളുടെ റിലീസ് മുടങ്ങിയിരുന്നു. സമരം തീർന്നാൽ ഏകദേശം 15 ഓളം ചിത്രങ്ങൾ റിലീസിന് വേണ്ടി തയ്യാറെടുത്തിരിക്കുകയാണ്.