പ്രവാസി മലയാളികളുടെ കുട്ടികൾക്ക് മലയാള ഭാഷ പരിജ്ഞാനം വളർത്തുന്നതിന്റെ ഭാഗമായി ഗോൾവേ ഇന്ത്യൻ കൾച്ചറൽ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന മലയാളം ക്ലാസ്സിന്റെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 18 ഞായറാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് ഡൊഹിഷ്‌ക്ക റോഡിലുള്ള CUMASU സെന്ററിൽവച്ചു (LIDL എതിർവശം) നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

പ്രശസ്ത കവിയും നോവലിസ്റ്റുമായ ജുനൈദ് അബുബക്കർ ഉദ്ഘാടനവും പ്രഭാഷണവും നടത്തും. പ്രസ്തുത ഉദ്ഘാടന സമ്മേളനത്തിലേക്ക് ഗോൾവേയിലും സമീപപ്രദേശങ്ങളിലുമുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും അവരുടെ കുട്ടികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

കേരളസർക്കാരിന്റെ 'മലയാളം മിഷൻ' പഠനപദ്ധതി അടിസ്ഥാനമാക്കിയുള്ള പഠനരീതിയാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ സൗകര്യാർത്ഥം ഗോൾവേ ഈസ്റ്റ് സൈഡിലും വെസ്റ്റ് സൈഡിലും പ്രത്യേകം ക്ലാസുകൾ സംഘടിപ്പിക്കുന്നതാണ്. മലയാളഭാഷയിൽ പരിജ്ഞാനമുള്ളവർ ക്ലാസ്സുകൾക്ക് നേതൃപ്തം നൽകും. മലയാളം ഭാഷാ പഠനത്തിന് ആവശ്യമായ പാഠപുസ്തകവും ബുക്കുകളും നൽകുന്നതാണ്.

ഉദ്ഘാടന ദിവസം പുതുതായി മലയാളം ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കു രജിസ്ട്രേഷൻ സ്വകാര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങക്ക്
ജോർജ് : 0857649968
ജോസഫ് : 0877765728