- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാൻബറയിൽ മലയാള പഠന പരിപാടി ശ്രദ്ധേയമാവുന്നു
കാൻബറ: ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികളിലെ പുതിയ തലമുറയെ മാതൃ ഭാഷയായ മലയാളം പഠിപ്പിക്കുന്നതിനും കേരളീയരുടെ തനതു പാരമ്പര്യവും സംസ്‌കാരവും മനസിലാക്കി കൊടുക്കുന്നതിനുമായി തുടങ്ങിയ മലയാളം പഠന പരിപാടി ശ്രദ്ധേയമാവുന്നു. സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പഠന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ചകളിൽ ഉച്ചകഴി
കാൻബറ: ഓസ്‌ട്രേലിയയിലെ പ്രവാസി മലയാളികളിലെ പുതിയ തലമുറയെ മാതൃ ഭാഷയായ മലയാളം പഠിപ്പിക്കുന്നതിനും കേരളീയരുടെ തനതു പാരമ്പര്യവും സംസ്‌കാരവും മനസിലാക്കി കൊടുക്കുന്നതിനുമായി തുടങ്ങിയ മലയാളം പഠന പരിപാടി ശ്രദ്ധേയമാവുന്നു. സീറോ മലബാർ യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തിലാണ് പഠന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ചകളിൽ ഉച്ചകഴിഞ്ഞ് മൂന്നു മുതൽ അഞ്ചു വരെ യാരാലമ്ല സെന്റ്‌സ്. പീറ്റെർസ് ചന്നെൽസ് പള്ളി ഹാളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത് . നൂറോളം വിദ്യാർത്ഥി വിദ്യാർത്ഥികൾ ക്ലാസ്സുകളിൽ പങ്കെടുക്കുന്നു.
വിദ്യാർത്ഥികളെ നാലു ഗ്രൂപ്പുകളായി തിരിച്ചു ആധുനിക സാങ്കേതിക വിദ്യകളും തനതു പഠന മാർഗങ്ങളും ഉപയോഗിച്ച് നടത്തി വരുന്ന പരിശീലന പരിപാടി ഏറെ പ്രയോജനപ്രദമാണ്. വിദേശ സംസ്‌കാരത്തിനും രീതികൾക്കും അടിമപ്പെട്ടുപോകാതെ ഒരു പുതിയ മലയാളി തലമുറയെ വളർത്തിയെടുക്കുന്നതിനായി നടന്നു വരുന്ന പരിശീലന പരിപാടിയെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. സീറോ മലബാർ യൂത്ത് മൂവ്‌മെന്റ് ഡയറക്ടർ ഫാ. വർഗീസ് വാവോലിൽ, ആനിമെറ്റെർ വിൽസൺ തോമസ് എന്നിവർ പരിശീലന പരിപാടിക്ക് മേൽനോട്ടവും ഭാരവാഹികളായ ജെസ്റ്റിൻ സി. ടോം (പ്രസിഡന്റ്), ആൻലി റോസ് (വൈസ് പ്രസിഡന്റ് ), ഫ്രാങ്ക്‌ലിൻ വിൽസൺ (സെക്രട്ടറി), നികിത തമ്പി (ജോയിന്റ് സെക്രട്ടറി), പ്രിൻസ് സെബാസ്റ്റ്യൻ (ട്രഷറർ) എന്നിവർ നേതൃത്വം നല്കുന്നു. കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനും ഫ്രാങ്ക്‌ലിൻ വിൽസൺ (ഫോൺ: 0451176997) ബന്ധപ്പെടുക.