ഡബ്ലിൻ: സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ അവധിക്കാല  മലയാള ഭാഷാ ക്ലാസ്സുകൾ ജൂലൈ അഞ്ചിന് ആരംഭിക്കുന്നു. കുട്ടികളിൽ പിറന്ന നാടിനേക്കുറിച്ചുള്ള അവബോധം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മലയാളം ക്ലാസ്സുകൾ ആരംഭിച്ചിരിക്കുന്നത്. മലയാള ഭാഷാ പ്രാവീണ്യവും പ്രായവും അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ഇടവക ഭാരവാഹികൾ അറിയിച്ചു.

സ്മിത്ത് ഫീൽഡിലുള്ള സെന്റ് ഗ്രീഗോറിയോസ് പള്ളിയിൽ, ജൂലൈ അഞ്ചാം തീയതി മുതൽ  ഒൻപത് ഞായറാഴ്‌ച്ചകളിൽ 12:30 മുതൽ 2:00 വരെ യാണ് മലയാളം ക്ലാസ്സുകൾ നടത്തുന്നത്. തികച്ചും സൗജന്യമായി നടത്തപ്പെടുന്ന ഈ ക്ലാസ്സുകളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് 0868054500 / 0857184293