ഡബ്ലിൻ: അയർലണ്ടില പ്രവാസിമലയാളികളുടെ കുട്ടികളിൽ മലയാളഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന മലയാളഭാഷ പഠന കളരിയുടെ ഔദ്യോഗിക ഉത്ഘാടനം  28  ഞായറാഴ്ച ബ്രേയിലെ വിൽട്ടെൻ ഹോട്ടലിൽ വച്ച് ഓൾ അയർലണ്ട് ക്വിസ് മൽസിരം 2015 -ന്റെ  വിജയികൾ സംയുക്തമായി നിർവഹിച്ചു. ക്വിസ് മൽസര വിജയികളായ അലൻ സെബാസ്റ്റ്യൻ, മെൽബിൻ ഡേവിഡ്, കിരൺ വിൽസൺ എന്നിവർ സംയുക്തമായിട്ടാണ് പഠനകളരിയുടെ ഉത്ഘാടന കർമ്മം  നിര്വനഹിച്ചത്.

മലയാളം സംഘടനയുടെ പ്രസിഡന്റ് ജോബി സ്‌കറിയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ  രാജൻ ദേവസ്യ ആമുഖ പ്രസംഗം നടത്തി. ജോർജ്ജ്  ഗ്രേസ്‌റ്റോൺ ആശംസകൾ അർപ്പിച്ചു. ജോജി ഏബ്രഹാം സ്വാഗതവും സെക്രട്ടറി ബിപിൻ ചന്ദ് നന്ദിയും അറിയിച്ചു. സെബി സെബാസ്റ്റ്യൻ, വർഗീസ് ജോയ് എന്നിവർ 'മലയാളഭാഷയുടെ ആവശ്യകതയും അറിവും പ്രവാസിമലയാളി കുട്ടികളിൽ' എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകൾ നയിച്ചു. മലയാളഭാഷയുടെ മൂല്യവും സംസ്‌കാരവും പുതു  തലമുറയിലേക്ക് പകരന്നു നല്കുവാനുള്ള   മലയാളം സാംസ്‌കാരിക സംഘടനയുടെ ശ്രമങ്ങൾ അഭിനന്ദനാർഹമെന്നു ചടങ്ങിൽ സംസാരിച്ച സെബി സെബാസ്റ്റ്യൻ, വർഗീസ് ജോയ് എന്നിവർ അഭിപ്രായപ്പെട്ടു.

പഠനക്ലാസ്സുകൾ  ജൂലൈ 11 ശനിയാഴ്ച മുതൽ ബ്രേയിൽ ആരംഭിക്കുന്നു.   ബ്രേയിലെ സെന്റ് പീറ്റേർസ് പാരിഷ് ഹാളിൽ വച്ച് വൈകുന്നേരം 5 മുതൽ 7 വരെയാണ് പഠനക്ലാസ്സ്. എല്ലാ മാസവും സംഘടിപ്പിക്കുന്ന ക്ലാസ്സിന്റെ   വിവരങ്ങൾ ബ്രേയിലെ കളരിയുടെ കോരിഡിനേറ്റർമാർ മുൻകൂട്ടി അറിയിക്കുന്നതാണ്.



ബ്രേയിലെ കളരിയുടെ കോർഡിനേറ്റർമാർ:

പ്രിൻസ്  ജോസ്        087 1202784
ഷൈജോ               087 7596378
ജോര്ജ്ജ്  ഗ്രേസ്‌റ്റോൺ      087 2136913
ടോണി അറക്കപ്പറമ്പിൽ  089 4171440

ഇത്തരത്തിലുള്ള പഠനക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ താല്പര്യമുള്ള ഏതൊരു കൂട്ടായ്മക്കും മലയാളം സംഘടനയുമായി ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.