- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലയാളഭാഷ പഠനകളരി' 28നു ബ്രേയിൽ തുടക്കം
ഡബ്ലിൻ: ഒരു നാടിന്റെ ജീവിതരീതിയും സംസ്കാരവും തൊട്ടറിയാനുള്ള ഉപാധിയാണ് മാതൃഭാഷ പഠനം. അയർലണ്ടിലെ പ്രവാസിമലയാളികളുടെ കുട്ടികളിൽ മലയാളഭാഷ പരിജ്ഞാനം വര്ദ്ധിരപ്പിക്കുന്നതിനായി ഭാഷാപഠന ക്ലാസ്സുകൾക്ക് മലയാളം സാംസ്കാരിക സംഘടന രൂപം നല്കുന്നു. അക്ഷരങ്ങളും മുത്തശ്ശികഥകളും പാട്ടുകളുമായി അയർലണ്ടിലെ കുരുന്നുകളെ മലയാളഭാഷയുടെ തിരുമുറ
ഡബ്ലിൻ: ഒരു നാടിന്റെ ജീവിതരീതിയും സംസ്കാരവും തൊട്ടറിയാനുള്ള ഉപാധിയാണ് മാതൃഭാഷ പഠനം. അയർലണ്ടിലെ പ്രവാസിമലയാളികളുടെ കുട്ടികളിൽ മലയാളഭാഷ പരിജ്ഞാനം വര്ദ്ധിരപ്പിക്കുന്നതിനായി ഭാഷാപഠന ക്ലാസ്സുകൾക്ക് മലയാളം സാംസ്കാരിക സംഘടന രൂപം നല്കുന്നു. അക്ഷരങ്ങളും മുത്തശ്ശികഥകളും പാട്ടുകളുമായി അയർലണ്ടിലെ കുരുന്നുകളെ മലയാളഭാഷയുടെ തിരുമുറ്റത്തേക്ക് ആനയിക്കുവനായി പഠന കളരിക്ക് തിരി തെളിയുന്നു.
മലയാള ഭാഷ പഠന കളരിയുടെ ഔദ്യോഗിക ഉത്ഘാടനം 28 ഞായറാഴ്ച രാവിലെ 10 ന് ബ്രേയിലെ വിൽട്ടങൻ ഹോട്ടലിൽ വച്ച് ഓൾ അയർലണ്ട് ക്വിസ് മൽസരം 2015 ന്റെ വിജയികൾ സംയുക്തമായി നിർവഹിക്കുന്നു. ജൂനിയർ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ ലെസ്സ്ലിൻ വിനോദ്, അലൻ സെബാസ്റ്റ്യൻ സീനിയർ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ മെല്ബിനൻ ഡേവിഡ്, കിരൺ വില്സിൺ എന്നിവർ സംയുക്തമായി കളരിയുടെ ഉല്ഘാവടനം നിർവഹിക്കുന്നതാണ്.
സ്കൂൾ വിദ്യാർത്ഥികളെയാണ് പ്രധാനമായും ഈ ക്ലാസ്സുകളിൽ പങ്കെടുപ്പിക്കുവാൻ ഉദേശിക്കുന്നത്. മലയാളഭാഷ പഠനത്തോടൊപ്പം ബാലസാഹിത്യകൃതികളും അവയുടെ എഴുത്തുകാരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് ലക്ഷ്യമിടുന്നത്. സാഹിത്യ അഭിരുചിയുള്ള കുട്ടികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങളും കളരിയിൽ നിന്നും ലഭിക്കുന്നതാണ്.
മലയാളഭാഷയുടെ മൂല്യവും സംസ്കാരവും പുതു തലമുറയിലേക്ക് പകർന്നു നല്കുവാനാണ് ഭാഷാപഠനക്ലാസ്സിലൂടെ മലയാളം സാംസ്കാരിക സംഘടന ശ്രമിക്കുന്നത്. ഇത്തരത്തിലുള്ള പഠനകളരികൾ സംഘടിപ്പിക്കുവാൻ താല്പകര്യമുള്ള ഏതൊരു കൂട്ടായ്മക്കും മലയാളം സംഘടനയുമായി ബന്ധപ്പെടാവുന്നതാണ്.ക്ലാസ്സുകളുടെ നടത്തിപ്പിനാവശ്യമായ പഠനസാമഗ്രികളും അദ്ധ്യാപകനെയും മലയാളം സംഘടനയുടെ നേതൃത്വത്തിൽ ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
വി. ഡി. രാജൻ 0870573885
ഷാജു ജോസ് 0876460316
പ്രിൻസ് ജോസ് 0871202784