ഡബ്ലിൻ: അക്ഷരങ്ങളും മുത്തശ്ശികഥകളും പാട്ടുകളുമായി അയർലണ്ടിലെ കുരുന്നുകളെ മലയാളഭാഷയുടെ തിരുമുറ്റത്തേക്ക് ആനയിക്കുവനായി മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തിൽ പഠന കളരിക്ക് തിരി തെളിയുന്നു. അയർലണ്ടിലെ പ്രവാസിമലയാളികളുടെ കുട്ടികളിൽ മലയാളഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനായി ആരംഭിക്കുന്ന മലയാളഭാഷ പഠന കളരിയുടെ ഔദ്യോഗിക ഉത്ഘാടനം  28ന്  ഞായറാഴ്ച രാവിലെ  10 ന് ബ്രേയിലെ വിൽട്ടൻ ഹോട്ടലിൽ വച്ച് ഓൾ അയർലണ്ട് ക്വിസ് മൽസരം 2015 ന്റെ  വിജയികൾ സംയുക്തമായി നിർവഹിക്കുന്നു. ജൂനിയർ  വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരായ ലെസ്സ്‌ലിൻ വിനോദ്, അലൻ സെബാസ്റ്റ്യൻ  സീനിയർ വിഭാഗത്തിലെ  ഒന്നാം സ്ഥാനക്കാരായ മെൽബിൻ ഡേവിഡ്, കിരൺ വിൽസൺ എന്നിവർ സംയുക്തമായി കളരിയുടെ ഉല്ഘാടനം നിര്വതഹിക്കുന്നതാണ്.

'മലയാളഭാഷയുടെ ആവശ്യകതയും അറിവും പ്രവാസിമലയാളി കുട്ടികളിൽ' എന്ന വിഷയത്തെ ആസ്പദമാക്കി സെബി സെബാസ്റ്റ്യൻ, വർഗീസ് ജോയ് എന്നിവർ ക്ലാസ്സുകൾ നയിക്കുന്നതാണ്.

സ്‌കൂൾ വിദ്യാർത്ഥികളെയാണ് പ്രധാനമായും ഈ ക്ലാസ്സുകളിൽ പങ്കെടുപ്പിക്കുവാൻ ഉദേശിക്കുന്നത്. മലയാളഭാഷ പഠനത്തോടൊപ്പം ബാലസാഹിത്യകൃതികളും അവയുടെ എഴുത്തുകാരെയും പരിചയപ്പെടുത്തിക്കൊണ്ടുള്ള പഠനമാണ് ലക്ഷ്യമിടുന്നത്. സാഹിത്യ അഭിരുചിയുള്ള കുട്ടികൾക്ക്  ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും  കളരിയിൽ നിന്നും ലഭിക്കുന്നതാണ്. മലയാളഭാഷയുടെ മൂല്യവും സംസ്‌കാരവും പുതു  തലമുറയിലേക്ക് പകർന്നുക നല്കുവാനാണ് ഭാഷാപഠന ക്ലാസ്സിലൂടെ മലയാളം സാംസ്‌കാരിക സംഘടന ശ്രമിക്കുന്നത്.

 കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക.


വി. ഡി. രാജൻ 0870573885
ഷാജു ജോസ്   0876460316
പ്രിൻസ് ജോസ് 0871202784