- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള നടിമാരുടെ പേരുകൾ കോർത്ത് ഒരു ഗാനം; നവാഗതരുടെ 'ഒരു മലയാളം കളർപടം' തീയേറ്ററുകളിൽ ശ്രദ്ധേയമാകുന്നു
കൊച്ചി: മലയാള ചിത്രങ്ങൾ കുറെയധികം ഇപ്പോൾ തീയേറ്ററുകളിലുണ്ട്. വെക്കേഷൻ ലക്ഷ്യമാക്കിയെത്തിയ ഈ ചിത്രങ്ങൾ മിക്സ്ഡ് അഭിപ്രായങ്ങളുമായി മുന്നേറുമ്പോൾ നവാഗതരുടെ ഒരു ചെറിയ ചിത്രവും ശ്രദ്ധേയമാവുകയാണ്. നവാഗത സംവിധായകനായ അജിത് നമ്പ്യാർ രചനയും സംവിധാനവും നിർവ്വഹിച്ച ഒരു മലയാളം കളർപടമാണ് യുവ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്നത്. കഥ പറച്ചിവിലും അവതരണത്തിലും വ്യത്യസ്തത പുലർത്താൻ ശ്രമിച്ച ഈ ചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ് മലയാള സിനിമാ ചരിത്രത്തിലെ നായികാനടിമാരുടെ പേരുകൾ കോർത്തിണക്കിയ ഗാനമാണ്. ഷീല, ജയഭാരതി, ശ്രീവിദ്യ, ശോഭന മുതൽ ഇങ്ങേ അറ്റം നയൻതാര, മഞ്ജുവാര്യർ, പാർവതി, മഞ്ജിമ വരെ അത് നീളുന്നു. മനു ഭദ്രൻ, ലിൻസ്, യുവൻ ജോൺ, ശിൽപ, ടീന തുടങ്ങിയ നവാഗതരും സംസ്ഥാന അവാർഡ് ജേതാവ് അഞ്ജലി ഉപാസന പഴയ നടൻ ജോസ്, മുരുകൻ തുടങ്ങിയ മുൻകാല നടീ നടന്മാരും ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു. തമിഴിൽ നിന്നെത്തിയ അമ്മു രാമചന്ദ്രൻ അവതരിപ്പിക്കുന്ന വില്ലത്തി കഥാപാത്രം പെൺ വില്ലത്തികൾ കുറവായ മലയാളത്തിന് ഒരു പുതുമ കൂടിയാണ്.
കൊച്ചി: മലയാള ചിത്രങ്ങൾ കുറെയധികം ഇപ്പോൾ തീയേറ്ററുകളിലുണ്ട്. വെക്കേഷൻ ലക്ഷ്യമാക്കിയെത്തിയ ഈ ചിത്രങ്ങൾ മിക്സ്ഡ് അഭിപ്രായങ്ങളുമായി മുന്നേറുമ്പോൾ നവാഗതരുടെ ഒരു ചെറിയ ചിത്രവും ശ്രദ്ധേയമാവുകയാണ്.
നവാഗത സംവിധായകനായ അജിത് നമ്പ്യാർ രചനയും സംവിധാനവും നിർവ്വഹിച്ച ഒരു മലയാളം കളർപടമാണ് യുവ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുന്നത്. കഥ പറച്ചിവിലും അവതരണത്തിലും വ്യത്യസ്തത പുലർത്താൻ ശ്രമിച്ച ഈ ചിത്രത്തിന്റെ ഒരു പ്രധാന ഹൈലൈറ്റ് മലയാള സിനിമാ ചരിത്രത്തിലെ നായികാനടിമാരുടെ പേരുകൾ കോർത്തിണക്കിയ ഗാനമാണ്. ഷീല, ജയഭാരതി, ശ്രീവിദ്യ, ശോഭന മുതൽ ഇങ്ങേ അറ്റം നയൻതാര, മഞ്ജുവാര്യർ, പാർവതി, മഞ്ജിമ വരെ അത് നീളുന്നു.
മനു ഭദ്രൻ, ലിൻസ്, യുവൻ ജോൺ, ശിൽപ, ടീന തുടങ്ങിയ നവാഗതരും സംസ്ഥാന അവാർഡ് ജേതാവ് അഞ്ജലി ഉപാസന പഴയ നടൻ ജോസ്, മുരുകൻ തുടങ്ങിയ മുൻകാല നടീ നടന്മാരും ചിത്രത്തിലെ പ്രധാന ഭാഗങ്ങൾ കൈകാര്യം ചെയ്യുന്നു. തമിഴിൽ നിന്നെത്തിയ അമ്മു രാമചന്ദ്രൻ അവതരിപ്പിക്കുന്ന വില്ലത്തി കഥാപാത്രം പെൺ വില്ലത്തികൾ കുറവായ മലയാളത്തിന് ഒരു പുതുമ കൂടിയാണ്.
ബീമാ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു നിർമ്മിച്ച ഒരു മലയാളം കളർപടത്തിന്റെ ക്യാമറ ശ്രീനിവാസും മിംഗിളും നിർവ്വഹിക്കുന്നു. എഡിറ്റിങ് ഹരി രാജക്കാട്. മിഥുൻ ഈശ്വറാണ് ചിത്രത്തിലെ രണ്ടു ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ഗാനരചന അനിൽ പുന്നാടും മുരളീധരൻ പട്ടാന്നൂരും നിർവ്വഹിക്കുന്നു.
ചെറിയ ബഡ്ജറ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽ വന്നെത്തിയ ഈ ആക്ഷൻ ചിത്രം എന്തായാലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. ചിലയിടങ്ങളിൽ അവരെ നന്നായി രസിപ്പിക്കുന്നുമുണ്ട് ഒരു 'മലയാളം കളർപടം'