- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാർക്ക് മൂഡ് ത്രില്ലറായി 'ഉടുമ്പ്' വരുന്നു; ടീസർ പുറത്ത് വിട്ട് താരങ്ങൾ; ഫസ്റ്റ്ലുക്കിന് പിന്നിലാ വൈറലായി ടീസറും
കൊച്ചി: കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്‌സറ്റർമാരുടെ യും കഥ പറയുന്ന ചിത്രം 'ഉടുമ്പിന്റെ' ആദ്യ ടീസർ പുറത്ത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തു ന്ന രീതിയിലാണ് സിനിമയുടെ ടീസർ തയ്യാറാക്കിയിരിക്കുന്നത്.പ്രഥ്വിരാജ് സുകുമാരനും, ഉണ്ണി മുകുന്ദനും ചേർന്ന് താങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക് പേജിലൂടെയാണ് ടീസർ പുറത്തുവി ട്ടത്.സെന്തിൽ കൃഷ്ണ, ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ, എയ്ഞ്ചലീന ലെയ്‌സെ ൻ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്.
ഒരു പക്കാ ഡാർക്ക് ത്രില്ലർ ചിത്രമാണ് ഉടുമ്പ്. മലയാള സിനിമയിൽ അധികം കാണാത്ത ഒരു വി ഭാഗമാണിത്. ദുരൂഹതകൾ നിറഞ്ഞ ചിത്രത്തിന്റെ ടീസറും സൂചിപ്പിക്കുന്നതും അതാണ്. പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ മികച്ച പ്രേക്ഷക പ്രതികരണമാണ് ഉടുമ്പിന്റെ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുവരികയാണ്.
കണ്ണന്റെ സംവിധാനത്തിലെ പട്ടാഭിരാമൻ, മരട് 357 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകൻ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഫെബ്രുവരിയോടെ ഫെബ്രുവരിയോടെ ചിത്രം റിലീസിനെത്തിക്കാനാണ് അണിയറ പ്രവർത്തകരുടെ ശ്രമം.