- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്ടിയിലിരുന്ന് ശ്വാസം മുട്ടി; വെളിച്ചം കണ്ടപ്പോൾ വെള്ളം കുടിക്കുന്നു; ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് ജോണിക്ക് പണിയാകുമോ?
പെട്ടിയിലായി ഒരിക്കലും വെളിച്ചം കാണാതെ പോകുന്ന മലയാള ചിത്രങ്ങൾ നിരവധിയുണ്ട ഒരോവർഷവും. പക്ഷെ അതിന്റെ കണക്കൊന്നും ആർക്കുമറിയില്ലെന്ന് മാത്രം. സിനിമിയെന്ന മോഹവുമായി എത്തിപ്പെട്ട ഒരു പാട് ഭാവി വാഗ്ദാനങ്ങളാണ് ഇങ്ങനെ പെട്ടികക്കത്ത് വെളിച്ചം കാണാതെ അണഞ്ഞുപോയത്. അത്തരമൊരു പ്രതിസന്ധിയിലായിരുന്നു മലയാള സിനിമയിലെ നാലുപ്രശ്‌സ്തരുടെ
പെട്ടിയിലായി ഒരിക്കലും വെളിച്ചം കാണാതെ പോകുന്ന മലയാള ചിത്രങ്ങൾ നിരവധിയുണ്ട ഒരോവർഷവും. പക്ഷെ അതിന്റെ കണക്കൊന്നും ആർക്കുമറിയില്ലെന്ന് മാത്രം. സിനിമിയെന്ന മോഹവുമായി എത്തിപ്പെട്ട ഒരു പാട് ഭാവി വാഗ്ദാനങ്ങളാണ് ഇങ്ങനെ പെട്ടികക്കത്ത് വെളിച്ചം കാണാതെ അണഞ്ഞുപോയത്. അത്തരമൊരു പ്രതിസന്ധിയിലായിരുന്നു മലയാള സിനിമയിലെ നാലുപ്രശ്‌സ്തരുടെ മക്കൾ അരങ്ങേറ്റം കുറിച്ച സിനനിമ ഒരിട റിലീസാകുമോ എന്നും പോലും ആശങ്കയുയർന്നു ഒടുവിൽ. കടുത്ത മത്സരത്തിൽ രക്ഷപ്പെടാനുള്ള വഴി തേടുകയാണ് കഴിഞ്ഞ ദിവസം റിലീസിയ ഓർക്കൂട്ട് ഒരു ഓർമക്കൂട്ട്
ബോഡി ഗാർഡിൽ പാളീസായ കോടികൾ തിരിച്ചുപിടിക്കാനുള്ള കളിയുമായാണ് ജോണി ഈ ചിത്രത്തിലെത്തുന്നത്. പക്ഷെ, കളി പാളി. പഴയ പറ്റുപടികൾ കൊടുത്തു തീർക്കാതെ സിനിമ റിലീസ് ചെയ്യാനാവില്ലെന്നുവന്നു. അങ്ങനെയും നീണ്ടു കുറേക്കാലം. പുതുവർഷത്തിന്റെ ഗ്യാപ്പുനോക്കി ഒടുവിൽ സിനിമ തിയേറ്ററിൽ എത്തിച്ചു. വെള്ളരിപ്രാവിന്റെ ചങ്ങാതി, കുഞ്ഞളിയൻ, അസുരവിത്ത് തുടങ്ങിയ സിനിമകളുടെ മധ്യത്തിലേക്കാണ് ഓർക്കൂട്ട് വന്നത്.
മനോജ് വിനോദ് എന്നീ യുവപ്രതിഭകളാണ് സിനിമയുടെ കഥയും തിരക്കഥയും തയ്യറാക്കി സംവിധാനം ചെയ്തിരിക്കുന്നത്. റിമാ കല്ലിങ്കൽ എന്ന താരത്തിനു പുറമെ താരങ്ങളുടെ മക്കളുടെ നീണ്ട നിരതെന്നയുണ്ട് ഈ ചിത്രത്തിൽ. ബെൻ ലാലു അലക്‌സ്, ജോ സിബി മലയിൽ, അനു മോഹൻ, വിഷ്ണു രാഘവ് എന്നിങ്ങനെ. ചിത്രത്തിന് മക്കൾ മാഹാത്മ്യം എന്നോ മക്കൾ പുരാണമെന്നോ പേരിട്ടിരുന്നെങ്കിലും നന്നാകുമായിരുന്നു. പുതിയ തലമുറക്ക് സ്‌നേഹം ലഭിക്കുന്നില്ല, അവർക്ക് സ്‌നേഹിക്കാൻ അറിയില്ല, കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയ ഉപകരണങ്ങൾപോലെ ഒരു സാങ്കേതിക ഉപകരണം മാത്രമാണ് പുതിയ തലമുറ എന്ന ആശങ്കളിലാണ പടം തുടങ്ങുന്നത്.
തിരക്കുള്ള മാതാപിതാക്കൾ, കുട്ടികളുടെ ഭാവി ലക്ഷ്യമാക്കി പണമുണ്ടാക്കുവർ, എന്നാൽ കുട്ടികളുമായി ചെലവിടാൻ സമയമില്ലാത്തവർ, മാതാപിതാക്കളുടെ സ്‌നേഹത്തിനായി ദാഹിച്ചുവലയുന്ന ബാല്യ കൗമാരങ്ങൾ, അവരുടെ ഗാംഗുകൾ, ഗാംഗിൽ തടിയനും ഭക്ഷണപ്രിയനുമായ പേടിത്തൊണ്ടനുമുണ്ട് എപ്പോഴും ഉപദേശിക്കുകയും സദാചാരം പറയുകയും ചെയ്യുന്ന വയോധികൻ, മോഡേൺ ആകുമ്പോഴും വീടിന്റെ കുലീനത വിട്ടുപോകാനാവാത്ത പെൺകുട്ടിക്കഥാപാത്രങ്ങൾ എന്നിങ്ങനെ ഏതാണ്ടെല്ലാ കറിക്കൂട്ടുകളും കൃത്യമായി മുറിച്ചു ചേർത്തിട്ടുണ്ട് ഈ സിനിമയിൽ. ഇവർക്കിടയിലേക്ക് വേരുകൾ തിരഞ്ഞെത്തുന്ന ക്രിസ്റ്റൽ എന്ന കഥാപാത്രം എത്തിച്ചേരുന്നു.
പണ്ടെങ്ങോ ജർമ്മൻ ദമ്പതികളാൽ ദത്തെടുക്കപ്പെട്ട ക്രിസ്റ്റൽ ഭൂതകാലം തിരഞ്ഞെത്തുകയാണ്. അവളെ സഹായിക്കാൻ ഈ കുട്ടിഗാംഗുമുണ്ട്. അനാഥാലയത്തിലും അവിടുന്നു വേരുപിടികിട്ടാതെ വയറ്റാട്ടിയുടെ അടുത്തുമെത്തുകയാണ് സംഘം. ഈ വയറ്റാട്ടിയൊക്കെ ഏതുകാലത്ത് എവിടെ ജീവിച്ചിരുന്നു എന്നൊന്നും കഥയിൽ ചോദിക്കരുത്. ഈ കഥയിൽ പേറെടുത്തത് വയറ്റാട്ടിയാണ് എങ്കിലേ കഥ മുന്നോട്ടു പോകു. അവിടെ നിന്നും വേര് ഒരു ആയുർവ്വേദ ഭ്രാന്താശുപത്രിയിലേക്ക് നീളുന്നു. വൈദ്യൻ കൃഷണൻ മൂസിനെയാണ് പിന്നീട് സംശയം.
വേഷംമാറി നായിക ആശുപത്രിയിൽ വേരു തേടുന്നു. എന്നാൽ മൂസത് ഒരു തികഞ്ഞ സന്യാസിയായിരുന്നുവെന്നും ബ്രഹ്മചാരിയായിരുന്നുവെന്നും മനസ്സിലാകുന്നതോടെ വേരുകൾ വഴിമുട്ടുന്നു. എന്നാൽ തന്റെ കൂട്ടുകാരായ പയ്യൻ ഗാംഗിലെ ഒരാളുടെ അമ്മയാണ് തന്റെ അമ്മയെന്ന് നായിക തിരിച്ചറിയുന്നു. അച്ഛന്റെ ചെറുപ്പകാലത്ത് നടന്ന ഒരവിഹിതത്തിന്റെ കഥ അയാൾ മദ്യപിച്ച് വിളമ്പുന്നുമുണ്ട്.
അതോടെ കാര്യങ്ങൾക്ക് തീരുമാനമാകുന്നു. പിന്നീട് പ്രസ്തുത അമ്മയുടെയും അച്ഛന്റെയും കൂടെനിന്ന് ഫോട്ടോയൊക്കെ പിടിച്ച് സത്യമെല്ലാം ഉള്ളിലൊതുക്കി നായിക നാടുവിടുന്നു. ശുഭം.
ഇതിനിടക്ക് ഈ തലതെറിച്ച പുതു തലമുറ യന്ത്രക്കുട്ടികൾ നന്നാകുന്നുണ്ട്. നാടുതെണ്ടി നടക്കുന്ന സമയത്ത് കാടും നാടും പുഴയും ശാലീനതയും മാവും പിലാവും ഗ്രാമ നൈനർമല്യവുമെല്ലാം കണ്ട് പിള്ളേരു നല്ലപിള്ളകളാകുന്നു ഇതാണ് സിനിമയുടെ ചുരുക്കം. ലീലാ ഗിരീഷ് കുട്ടനാണ് സംഗീത സംവിധാനം. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, ജോണി സാഗരിക ഫിലിംസിന്റെ ബാനറിൽ ജോണി സാഗരികയാണ് ചിത്രം നിർമ്മിച്ച് വിതരണം ചെയ്യുന്നത്.