യർലണ്ടിലെ പ്രമുഖ കലാ -സാംസ്‌കാരിക സംഘടനയായ 'മലയാളം' ആണ്ടുതോറും നടത്തിവരാറുള്ള വിദ്യാരംഭം, ഈ വർഷം വിജയദശമി ദിനമായ ഒക്ടോബര് 19 വെള്ളിയാഴ്ച വൈകുനേരം 4 മണിക്ക് ഫിർഹൗസിലുള്ള സൈന്റോളോജി ഹാളിൽ വച്ച്പരമ്പരാഗത രീതിയിൽ നടത്തപ്പെടും .പ്രശസ്ത സാഹിത്യകാരനായ സുഭാഷ് ചന്ദ്രനാണ് ഈ വര്ഷം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്.

മഹാരാജാസ് കോളേജിൽ നിന്ന് എം എ മലയാളത്തിൽ ഒന്നാം റാങ്ക് നേടിയ സുഭാഷ് ചന്ദ്രൻ, വിദ്യാർത്ഥി ആയിരിക്കെ എഴുതിയ 'ഘടികാരങ്ങൾ നിലയ്കുന്ന സമയം' എന്ന കഥയ്ക്ക് 1994 ൽ മാതൃഭൂമി വിഷു പതിപ്പ് നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. ആദ്യകഥാ സമാഹാരവും( ഘടികാരങ്ങൾ നിലയ്കുന്ന സമയം ), ആദ്യ നോവലും ( മനുഷ്യന് ഒരു ആമുഖം ) യഥാക്രമം 2001 ലും ,2011 ലുംകേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ നേടി .ഈ നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ,ഓടക്കുഴൽ പുരസ്‌കാരം, വയലാർ അവാർഡ്, ബഷീർ അവാർഡ് തുടങ്ങി നിരവധി ബഹുമതികൾ കൂടി ലഭിച്ചിട്ടുണ്ട്.

മെറിറ്റ് ഈവെനിങ്

വിദ്യാരംഭത്തിന് ശേഷമുള്ള മെറിറ്റ് ഇവനിംഗിൽ ഈ വര്ഷം ജൂനിയർ സെർട്ട് ,ലിവിങ് സെർട്ട് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ മലയാളിവിദ്യാർത്ഥികളെ ആദരിക്കും. ഓരോ വിഭാഗത്തിലും ഏറ്റവുംകൂടുതൽ മാർക്ക് വാങ്ങിയ 3 പേർക്ക് വീതം മലയാളം പ്രത്യേകം രൂപകൽപന ചെയ്ത മെമെന്റോ സമ്മാനിക്കും. ജൂനിയർ സെർട്ടിനു കുറഞ്ഞത് 7 A യും, ലിവിങ് സെർട്ടിന് കുറഞ്ഞത് 500 പോയിന്റും നേടിയ വിദ്യർത്ഥികളെ മാത്രമേ അവാർഡിനായി പരിഗണിക്കുകയുള്ളൂ.വിദ്യർത്ഥികൾ സെപ്റ്റംബര് 30 നു മുൻപായി മാർക് ലിസ്റ്റിന്റെ കോപ്പി iemalayalam@gmail.com എന്ന മെയിലിലേക്കു അയക്കുകയോ മലയാളം ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യേണ്ടതാണ് .

ചെറുകഥാ മത്സരം

പ്രവാസികളുടെ സർഗ്ഗവാസനകളെ പ്രത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജൂനിയർ ( 18 വയസ്സുവരെ ) ,സീനിയർ ( 18 വയസ്സിനു മുകളിൽ ) വിഭാഗങ്ങളിലായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു . രചനകൾ ഇംഗ്‌ളീഷിലോ മലയാളത്തിലോ അയക്കാം .ഇവ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ളതാകരുത് . രചനകൾ സെപ്റ്റംബര് 30 നു മുൻപായി iemalayalam@gmail.com എന്ന മെയിലിലേക്കു അയക്കുകയോ മലയാളം ഭാരവാഹികളെ ഏല്പിക്കുകയോ ചെയ്യേണ്ടതാണ്.ലഭിക്കുന്ന ചെറുകഥകൾ സുഭാഷ് ചന്ദ്രൻ വിലയിരുത്തി, വിജയികളെ പ്രഖ്യാ പിക്കുകയും സമ്മാനം നൽകുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്കും ,വിദ്യാരംഭത്തിന് കുട്ടികളുടെ പേരുകൾ രജിസ്റ്റർ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപ്പെടണമെന്നു 'മലയാളം' ഭാരവാഹികൾ അറിയിച്ചു .


രാജൻ ദേവസ്യ -087 0573885
വിജയാനന്ദ് - 087 7211654
എൽദോ ജോൺ -089 4126421
സെബി സെബാസ്റ്റ്യൻ - 087 2263917