ഴിഞ്ഞ 10 വർഷമായി ഐറിഷ് മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുന്ന കലാ -സാംസ്‌കാരിക സംഘടനയായ 'മലയാളം' പതിനൊന്നാം വർഷത്തിലേക്കു പുത്തൻ പ്രതീക്ഷകളും പദ്ധതികളുമായി ചുവടു വക്കുന്നു. ശനിയാഴ്ച താലയിലെ മാർട്ടിൻ ഡിപോറസ് സ്‌കൂൾ ഹാളിൽ ചേർന്ന പൊതുയോഗത്തിൽ വച്ച് 'മലയാള'ത്തെ പുതു വർഷത്തിൽ നയിക്കുന്നതിനായി 11 അംഗങ്ങൾ ഉൾപ്പെടുന്ന നേതൃനിരയെ തെരഞ്ഞെടുത്തു .

വൈവിധ്യമാർന്ന പരിപാടികൾക്ക് രൂപം നൽകാനാണ് ഈ വർഷം മലയാളം ഉദ്ദേശ്ശിക്കുന്നത് ഏപ്രിൽ 16 ഈസ്റ്റർ ഞായറാഴ്ച വൈകീട്ട് 6 മണിക്ക് സാൻട്രിയിലുള്ള ക്രൗൺ പ്ലാസ ഹോട്ടലിൽ സംഘടിപ്പിക്കുന്ന 'അരങ്ങ് 17 ' എന്ന കലാസന്ധ്യയോടെ ഈ വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമാകും.

പിറന്ന നാടിന്റെ മാധുര്യവും സ്‌നേഹവും ഐറിഷ് മലയാളികൾക്കു അനുഭവവേദ്യമാക്കുന്ന ' മലയാളം 'സംഘടന, ഈ വര്ഷം പുതുതലമുറയുടെ വിവിധതലങ്ങളിലുള്ള വളർച്ചക്ക് സഹായകമായ പരിപാടികളും ആസൂത്രണം ചെയ്യാൻ ഒരുങ്ങുന്നുണ്ട്.

ഈ വർഷം മലയാളത്തെ നയിക്കുന്നവർ

പ്രസിഡന്റ് -പ്രദീപ് ചന്ദ്രൻ
സെക്രട്ടറി-- അലക്‌സ് ജേക്കബ്
വൈസ് പ്രസിഡണ്ട് --ജോജി എബ്രഹാം
ജോ: സെക്രട്ടറി --ലോറൻസ് കുര്യാക്കോസ്
ട്രഷറർ - വിജയ് ശിവാനന്ദൻ
മീഡിയ &പി ർ ഒ - സെബി സെബാസ്റ്റ്യൻ
കമ്മറ്റി മെംബേർസ്-
അജിത് കേശവൻ , ബിബിൻ ചന്ദ് ,കിരൺ ബാബു , വിനു നാരായണൻ , സാജൻ സെബാസ്റ്റ്യൻ