- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം കുവൈറ്റ് ചർച്ച 28ന്; വിഷയം ഫാസിസവും എഴുത്തും
കുവൈറ്റ്: കുവൈത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ മലയാളം കുവൈറ്റ്, ഫാസിസവും എഴുത്തും ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു . അസഹിഷ്ണുത വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ എഴുത്തുകാരെ പോലും നിയന്ത്രിക്കുന്ന രീതിയിലേക്ക് ഫാസിസ്റ്റ് സമീപനം നാട്ടിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം പരിപാടി മലയാളം സംഘടിപ്പിക്കുന്നതെന്ന
കുവൈറ്റ്: കുവൈത്തിലെ എഴുത്തുകാരുടെ കൂട്ടായ്മയായ മലയാളം കുവൈറ്റ്, ഫാസിസവും എഴുത്തും ' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിക്കുന്നു . അസഹിഷ്ണുത വർദ്ധിച്ചു വരുന്ന കാലഘട്ടത്തിൽ എഴുത്തുകാരെ പോലും നിയന്ത്രിക്കുന്ന രീതിയിലേക്ക് ഫാസിസ്റ്റ് സമീപനം നാട്ടിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തരം പരിപാടി മലയാളം സംഘടിപ്പിക്കുന്നതെന്നും പൊതു ചർച്ചയിൽ , സാഹിത്യ തല്പരരായ ഏവരെയും സ്വാഗതം ചെയ്യുന്നതായും മലയാളം കുവൈത്ത് കോർഡിനേറ്റർ ലിസി കുറിയാക്കോസ് അറിയിച്ചു.
ഡിസംബർ 26 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അബ്ബാസിയ സ്പീഡ് നെറ്റ് ഹാളിൽ വച്ചാണ് പരിപാടി. ജോൺ മാത്യു മോഡറേറ്ററാവുന്ന ചർച്ചയിൽ ബെർഗുമാൻ തോമസ് പ്രബന്ധം അവതരിപ്പിക്കുന്നതു , സാം പൈനംമൂട്, വിഭിഷ് തീക്കൊടി, മുഹമ്മദ് റിയാസ്, റഫിഖ് ഉദുമ, സതീഷ് മേനോൻ, സുജി മീത്തൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയും ചെയ്യും