- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം മിഷന്റെ ലോകമലയാളദിനാചരണം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: മലയാളം മിഷൻ സംഘടിപ്പിക്കുന്ന ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായ ലോകമലയാളദിനാചരണത്തിന് ഇന്ന് (നവംബർ ഒന്നിന്) തുടക്കമാകും.ഭൂമിമലയാളം പദ്ധതിയും ലോകമലയാളദിനാചരണവും മലയാളം മിഷൻ ചെയർമാൻ കൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. സാംസ്‌കാരികകാര്യ മന്ത്രി എ. കെ. ബാലൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആശംസാസന്ദേശം നൽകും. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഭരണസമിതി അംഗങ്ങൾ, കലാ-സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.നവംബർ ആദ്യവാരം ഇന്ത്യയ്ക്കകത്തും പുറത്തുമായുള്ള നിരവധി പ്രവാസി മലയാളി സംഘടനകളും കൂട്ടായ്മകളും ഭൂമിമലയാളത്തിന്റെ ഭാഗമായ ലോകമലയാളദിനാചരണം നടത്തുമെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു. ആറ് ഭൂഖണ്ഡങ്ങളിലായി നാൽപതോളം രാജ്യങ്ങളിൽ നിന്ന് നിലവിൽ ലോകമലയാളദിനാചരണത്തിനായി രജിസ്‌ട്രേഷൻ നടന്നിട്ടുണ്ട്. ഇതുകൂ
തിരുവനന്തപുരം: മലയാളം മിഷൻ സംഘടിപ്പിക്കുന്ന ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളം പദ്ധതിയുടെ ഭാഗമായ ലോകമലയാളദിനാചരണത്തിന് ഇന്ന് (നവംബർ ഒന്നിന്) തുടക്കമാകും.ഭൂമിമലയാളം പദ്ധതിയും ലോകമലയാളദിനാചരണവും മലയാളം മിഷൻ ചെയർമാൻ കൂടിയായ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.
സാംസ്‌കാരികകാര്യ മന്ത്രി എ. കെ. ബാലൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ആശംസാസന്ദേശം നൽകും. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 12ന് നടക്കുന്ന ചടങ്ങിൽ മലയാളം മിഷൻ ഭരണസമിതി അംഗങ്ങൾ, കലാ-സാഹിത്യ-സാംസ്‌കാരിക മേഖലകളിലെ വിശിഷ്ടവ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.
നവംബർ ആദ്യവാരം ഇന്ത്യയ്ക്കകത്തും പുറത്തുമായുള്ള നിരവധി പ്രവാസി മലയാളി സംഘടനകളും കൂട്ടായ്മകളും ഭൂമിമലയാളത്തിന്റെ ഭാഗമായ ലോകമലയാളദിനാചരണം നടത്തുമെന്ന് മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ്ജ് പറഞ്ഞു.
ആറ് ഭൂഖണ്ഡങ്ങളിലായി നാൽപതോളം രാജ്യങ്ങളിൽ നിന്ന് നിലവിൽ ലോകമലയാളദിനാചരണത്തിനായി രജിസ്‌ട്രേഷൻ നടന്നിട്ടുണ്ട്. ഇതുകൂടാതെ, വരും ദിവസങ്ങളിലും കൂടുതൽ രാജ്യങ്ങളിൽനിന്നുള്ള മലയാളി സംഘടനകളുടെ പങ്കാളിത്തം ഭൂമിമലയാളം പദ്ധതിയിലുണ്ടാകും. നിലവിൽ മലയാളം മിഷൻ പ്രവർത്തിക്കുന്ന വിദേശരാജ്യങ്ങൾ കൂടാതെ, മിഷന്റെ പ്രവർത്തനങ്ങൾ അനവധി രാജ്യങ്ങളിൽ പുതിയതായി ആരംഭിക്കാനുള്ള സാധ്യതകളും ഇതിനകം തുറന്നുകഴിഞ്ഞു.
മലയാളി സംഘടനകൾ ശക്തമല്ലാത്തതോ, മലയാളി സാന്നിധ്യം വിരളമായതോ ആയ പ്രദേശങ്ങളിൽനിന്ന് വ്യക്തികളുടെയും അനൗദ്യോഗിക കൂട്ടായ്മകളുടെയും സജീവ പങ്കാളിത്തം ഭൂമിമലയാളം പദ്ധതിയിലുണ്ട്. ധ്രുവം മുതൽ ധ്രുവം വരെയും, അമേരിക്ക മുതൽ ഓസ്‌ട്രേലിയ വരെയുമായി ഭൂഗോളം ചുറ്റിവരുന്ന മലയാളി സാന്നിധ്യം ഭൂമിമലയാളം പദ്ധതിയെ സവിശേഷമാക്കുന്നു. മലയാളഭാഷാപ്രചാരണത്തിനായി നടത്തുന്ന വിവിധ ഓൺലൈൻ ഭാഷാമത്സരങ്ങളിലും വലിയ തോതിലുള്ള പ്രവാസി-സ്വദേശി മലയാളി പങ്കാളിത്തമാണുള്ളത്. മലയാളികളായ കലാ-സാംസ്‌കാരിക-സാഹിത്യ രംഗത്തെ പ്രമുഖരുടെ പങ്കാളിത്തവും പിന്തുണയും ഭൂമിമലയാളം പദ്ധതിക്ക് ലഭിക്കുന്നുണ്ടെന്നും സുജ സൂസൻ ജോർജ്ജ് കൂട്ടിച്ചേർത്തു.