ലെസ്റ്റർ: സംസ്ഥാന സർക്കാരിന്റെ സാംസ്‌ക്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ പദ്ധതി യു.കെയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതു സംബന്ധിച്ച്  ഡിസംബർ 20ന് ലെസ്റ്ററിൽ കൂടുന്നതിനായി തീരുമാനിച്ചിരുന്ന  ആലോചനാ യോഗം മലയാളം മിഷൻ ഔദ്യോഗിക ഭാരവാഹികളുടെ സാന്നിധ്യത്തിൽ ചേരുന്നതിനായി  മറ്റൊരവസരത്തിലേയ്ക്ക് മാറ്റിവയ്ക്കുകയാണെന്ന് അറിയിച്ചുകൊള്ളുന്നു. മിഷൻ ഭാരവാഹികൾക്ക് പങ്കെടുക്കാനാവുന്നത് അറിയിക്കുന്നതനുസരിച്ച് ഉടൻ തന്നെ യോഗം ചേരുന്നതിനുള്ള പുതിയ തീയതി അറിയിക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: എബി സെബാസ്റ്റ്യൻ : 07702862186