- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂഫിയും സുജാതയിലൂടെ വിജയ് ബാബു തീർത്ത വിപ്ലവം ഏറ്റെടുത്ത് മലയാള സിനിമാ ലോകവും; ദുൽഖർ സൽമാന്റെ നിർമ്മാണത്തിന് ഒരുക്കുന്ന മണിയറയിലെ അശോകനും ഒരുങ്ങുന്നത് ഒ.ടി.ടി റിലീസിന്'; ടൊവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സും ഓണം റിലീസായി ഓൺലൈൻ പ്ലാറ്റ് ഫോമിൽ; മരയ്ക്കാർ മുതൽ റിലീസ് പ്രതിസന്ധിയിലായ സിനിമകൾക്ക് ഓൺലൈൻ റിലീസ് അനന്തസാധ്യത; മാറുന്ന മലയാള സിനിമയും മലയാളിയും
തിരുവനന്തപുരം: സൂഫിയും സുജാതയും ഒ.ടി.ടി റിലീസിലൂടെ പുറത്ത് വിട്ട് വിപ്ലവം തീർത്ത് വിജയ്ബാബു രംഗത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഒരു നവയുഗമാറ്റത്തിലേക്ക് ചേക്കേറിയിരിക്കുകയാണ്. ആരവങ്ങളും ആർപ്പുവികളികളുമായി സിനിമ ടാക്കീസുകളിൽ നിറഞ്ഞാടിയ സിനിമ വിരൽതുമ്പിൽ ലഭിക്കുന്ന കാലം. ഒ.ടി.ടി റിലീനായി മലയാളത്തിലെ പല സിനിമകളും ഒരുങ്ങി കഴിഞ്ഞു. റിലീസ് ചെയ്ത സിനിമകൾ ഭേദമില്ലാതെ ഓടുകയും ചെയ്തു. നെറ്റ് ഫിള്കിസിൽ മലയാളം സിനിമകളുടെ അരങ്ങേറ്റം കൂടി നടത്തിയിക്കുകയാണ്. ദുൽഖർ സൽമാൻ നിർമ്മിക്കുന്ന 'മണിയറയിലെ അശോകൻ' ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. നെറ്റ്ഫ്‌ളിക്‌സാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. തിരുവോണനാളിലാണ് (ഓഗസ്റ്റ് 31ന് ) ഓൺലൈൻ റിലീസ്.
വേ ഫെയറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമ്മിക്കുന്ന ചിത്രത്തിൽ ജേക്കബ് ഗ്രിഗറിയാണ് നായകനാകുന്നത്.സസ്‌പെൻസ് നിറഞ്ഞ നാട്ടിൻപുറത്തുകാരനായ അശോകന്റെ പ്രണയവും കല്യാണവും ആദ്യരാത്രിയുമെല്ലാം കഥാതന്തുവാകുന്ന ചിത്രത്തിൽ അനുപമ പരമേശ്വരനാണ് നായിക. അനുപമ സഹസംവിധായികയായും ചിത്രത്തിൽ പ്രവർത്തിച്ചിരുന്നു. ഷൈൻ ടോം ചാക്കോ, കൃഷ്ണശങ്കർ, വിജയരാഘവൻ, ഇന്ദ്രൻസ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.തിരക്കഥ-വിനീത് കൃഷ്ണൻ, ഛായാഗ്രഹണം- സജാദ് കാക്കു, എഡിറ്റിങ് -അപ്പു ഭട്ടതിരി, സംഗീതം- ശ്രീഹരി കെ നായർ.ആമസോണും നെറ്റ് ഫിളിക്‌സും എല്ലാം അരങ്ങ് വാഴുന്ന കാലത്ത് പഴയ ഓല ടാക്കീസ് മുതൽ വിസ്മൃതിയിലേക്ക് മടങ്ങുന്ന മട്ടാണ്. മൾട്ടി പ്ലസ് തീയറ്ററുകൾ പോലും പൂട്ടികിടക്കുന്ന സാഹചര്യമാണ് കൊറോണ കാലത്തിൽ.
മലയാളത്തിൽ മാത്രമല്ല ഇതരഭാഷകളിലും സിനിമകളും വെബ് സീരസുകളുമായി പ്രേക്ഷക അഭിരുചിയിൽ വിപ്ലവം തീർക്കുകയാണ്. സ്മാർട്ട് ഫോണോ, സ്മാർട്ട് ടി.വിയോ കൈവശമുള്ളവർക്ക് അനായാസം ഇനി സിനിമ കാണം. വീട്ടിൽ ഹോം റീയറ്റർ ഇഫക്ടിൽ തന്നെ ഈ സിനിമ ആസ്വദിക്കുവാനും കഴിയുന്നു. അതല്ല സ്മാർട്ട് ഫോണിൽ ആസ്വാദനം മതിയെങ്കിൽ മികച്ച ഒരു ഇയർഫോണിൽ ശബ്ദമികവും ലഭിക്കുന്നു, ദൃശ്യ, ശ്രവ്യമികവിനെ ഏകോപിപ്പിക്കാൻ ഈ നൂതന ആശയം വഴി കഴിയുന്നു എന്നതും ആശ്ചര്യപ്പെടുത്തുന്നു.
കോടികൾ ചെലവാക്കി നിർമ്മിച്ച മൾട്ടി പ്ലസുകളൊക്കെ വരും കാലങ്ങളിൽ വിസ്മൃതിയാകുമോ എന്ന ചോദ്യമാണ് ഒൺലൈൻ റിലീസുകളിലൂടെ ചോദ്യചിഹ്നമായി തുടരുന്നത്. തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കീർത്തി സുരേഷ് നായികയായി എത്തുന്ന പെൻഗ്വിൻ. ഓ ടി ടി റിലീസിലൂടെ അമസോൺ പ്രൈമാണ് ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നത്. നടി കീർത്തി സുരേഷും ചിത്രത്തിന്റെ നിർമ്മാതാവായ കാർത്തിക് സുബ്ബരാജും ചിത്രത്തിന്റെ ടീസർ റിലീസിനെ കുറിച്ച് വെളിപ്പെടുത്തിയത്.ചിത്രം ആമസോൺ പ്രൈമിലൂടെയാണ് പുറത്ത് വിടുന്നത്്.
മലയാളത്തിലെ അടുത്ത ഒ.ടി.ടി സിനിമാ റിലീസിനൊരുങ്ങി ടോവിനോ തോമസ് ചിത്രം 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഒ.ടി.ടി റിലീസിന്റെ അടുത്ത് ഉദാരണമാണ്. ഇതിനായി അനുമതി ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവ് ആന്റോ ജോസഫ് മലയാള സിനിമാ സംഘടനകൾക്ക് കത്ത് നൽകി. സൂഫിയും സുജാതയും, മ്യൂസിക്കൽ ചെയർ എന്നിവ ഓൺലൈൻ പ്ലാറ്റ്‌ഫോമിലാണ് പ്രദർശിപ്പിച്ചത്.
തിയേറ്ററുകൾ തുറക്കുന്നത് വരെ കാത്തിരിക്കുന്നത് സുരക്ഷിതമല്ലെന്നും അതിനിടയിൽ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങുമോ എന്ന് താൻ ആശങ്കപ്പെടുന്നതായും ആന്റോ ജോസഫ് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാർച്ച് മാസം 12ന് തീരുമാനിച്ച ചിത്രത്തിന്റെ റിലീസ് കോവിഡ് സാഹചര്യത്തിൽ തീയറ്ററുകൾ അടച്ചിട്ടത് മൂലം മാറ്റിവയ്ക്കുകയായിരുന്നു. ചിത്രം ഓൺലൈൻ ആയി റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളുമായി അദ്ദേഹം ചർച്ചകൾ നടത്തിയിരുന്നു.
റിലീസ് സംബന്ധിച്ചുള്ള തീരുമാനം ഉടൻ ഉണ്ടാകുമെന്ന് ആന്റോ ജോസഫ് പ്രതീക്ഷ പ്രകടിപ്പിച്ചു ജിയോ ബേബി സംവിധാനം ചെയുന്ന 'കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സി'ൽ ടോവിനോ തോമസും അമേരിക്കൻ നടി ഇന്ത്യ ജാർവിസുമാണ് നായികാ നായകന്മാരാകുന്നത്.ഒരു കോട്ടയംകാരനും മദാമ്മയും കൂട്ടുകൂടി കേരളം, തമിഴ്‌നാട്, കർണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ വഴി ലഡാക്ക് വരെ പോകുന്നതാണ് സിനിമയുടെ കഥ. അതിനിടയ്ക്ക് അവർ കാണുന്ന കാഴ്ചകൾ, അവർക്കിടയിലുണ്ടാകുന്ന പ്രശ്നങ്ങൾ, അടുപ്പം, വിയോജിപ്പുകൾ, ഇന്ത്യയുടെയും അമേരിക്കയുടെയും സാംസ്‌കാരിക വ്യത്യാസം തുടങ്ങിയവ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കപ്പെടുന്നു.
റിലീസ് കാത്ത് കിടക്കുന്നത് മരയ്ക്കാർ മുതൽ വൻ പ്രോജക്ടുകളാണ്. ദൃശ്യം 2, ബറോസ്, തുടങ്ങി മോഹൻലാൽ ചിത്രങ്ങൾ തന്നെ ഈ പട്ടികയിൽ ഉൾപ്പെടും. പൃഥ്വിരാജിനെ നായകനാക്കി ആട് ജീവിതം അടക്കം നിരവധി ചിത്രങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കൊറോണ സാഹതര്യത്തിൽ റിലീസ് നീളുന്ന സാഹചര്യത്തിൽ ബീമമായ നഷ്ടം തന്നെയാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
മലയാളി മാറുമ്പോൾ ഇവർ കൂട്ടിന്
1. നെറ്റ്ഫ്‌ളിക്‌സ്
ലോകത്തെ ഏറ്റവും ജനപ്രീതിയുള്ള OTT പ്ലാറ്റ്ഫോമിൽ മുൻപന്തിയിൽ നിൽക്കുന്നു Netflix. 1997ൽ ഡിവിഡികൾ ഓൺലൈനിൽ കൂടി വാടകക്ക് കൊടുക്കുന്ന Netflix.com എന്ന കമ്പനി ആയി ആയിരുന്നു തുടക്കം. (ഇഷ്ടപ്പെട്ട സിനിമകളും പ്രോഗ്രാമുകളും തിരഞ്ഞെടുത്ത് ഓർഡർ ചെയ്താൽ അത് ഓൺലൈൻ ആയി ഉപാഫോക്താവിന് ലഭിക്കുന്ന തരത്തിൽ. ) 2000 ആയപ്പൊളേക്കും ഇവർ സ്ട്രീമിങ് മേഖലയിലേക്ക് കടന്നു ഏകദേശം 3 ലക്ഷം ഉപഭോക്താക്കൾ ആയിരുന്നു തുടക്കത്തിൽ ഇവർക്ക് ഉണ്ടായിരുന്നത് എന്നാൽ ഇന്ന് 182 ദശ ലക്ഷം ഉപഭോക്താക്കൾടെ പിന്തുണയോടെ ലോകത്തെ ഏറ്റവും ജനപ്രീതി ഉള്ള OTT പ്ലാറ്റ്‌ഫോം ആയി Netflix മാറിയിരിക്കുന്നു.
2 ആമസോൺ പ്രൈം
ഓൺലൈൻ ഷോപ്പിങ് രംഗത്തെ അതികായർ ആയ ആമസോണിന്റെ ഉടമസ്ഥതയിൽ ഉള്ള സംരഭം OTT രംഗത്ത് 2005ൽ നെറ്റ്ഫ്‌ളിക്‌സിനെപ്പോലെ കടന്നു വന്ന കമ്പനി ആയിരുന്നു ഇതും. ഇന്ന് ലോകത്താകമാനം 160 ദശലക്ഷം ഉപഭോക്താക്കൾ ഉണ്ട് ആമസോൺ പ്രൈമിന്.
3, ഡിസ്നി പ്ലസ് ഹോട്സ്റ്റാർ
ഒരു ഇന്ത്യൻ മൾട്ടി നാഷണൽ കമ്പനി ആണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ ഉപാഫോക്താക്കളുടെ എണ്ണം ഏകദേശം 350 ദശ ലക്ഷം ആണ് ഇവരുടേത്. പക്ഷെ പ്രീമിയം ഉപാഫോക്താക്കളുടെ എണ്ണം എടുത്താൽ തീരെ കുറവാണ്. FOX MEDIA, STAR INDIA, എന്നിവയുടെ സംയുക്ത സംരംഭം ആയിരുന്ന ഹോട്സ്റ്റാറിനെ വാൾട് ഡിസ്‌നിയുടെ ഡിസ്നി കമ്പനി ഈ വർഷം ഏറ്റെടുക്കുകയും ഡിസ്നി പ്ലസ് ഹോട്സ്റ്റാർ എന്ന് മാറ്റുകയും ചെയ്തു.
ഇംഗ്ലീഷ് സിനിമകളും സീരീസുകളും കൂടാതെ 6 പ്രാദേശിക ഭാഷകളിലും ഹിന്ദിയിലും പരിപാടികൾ ഇതിൽ ലഭ്യമാണ്. മുൻനിര ചാനലുകൾ എല്ലാം ഉടമസ്തതയിൽ ഉണ്ടായിട്ടും ലൈവ് TV സ്ട്രീമിങ് ഇല്ലാ എന്നത് ഒരു പോരായ്മ ആണ്.
ഹോട്സ്റ്റാർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് സൗജന്യമായും പരിപാടികൾ കാണാൻ സാധിക്കും പക്ഷെ പ്രീമിയം പരിപാടികൾ കാണാൻ 399 മുതൽ 1499 വരെ തുക ഒരു വർഷത്തേക്ക് ഹോട്സ്റ്റാർ ഈടാക്കും. ഒരേ സമയം 4 സ്‌ക്രീനിൽ വരെ ഒരേ ഐഡി ഉപയോഗിച്ച് പരിപാടികൾ കാണാൻ കഴിയും.
മറുനാടന് ഡെസ്ക്