- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പന്ത്പോലെ ചന്ദ്രൻ.. പന്ത് പോലെ ഭൂമി.. പന്ത് പോല നമ്മളും; ഫുട്ബോളിനെ ജീവന് തുല്യം സ്നേഹിക്കുന്ന പെൺകുട്ടിയുടെ കഥയുമായി പന്ത്; ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു; ആദി ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമാകുന്നത് ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബനി
ഫുട്‌ബോൾ പ്രമേയമാകുന്ന മറ്റൊരു മലയാള ചിത്രം വരുന്നു. ഫുട്‌ബോളിൽ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്ലിം പെൺകുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് 'പന്ത്' എന്ന സിനിമ പറയുന്നത്. പരസ്യ സംവിധായകനായ ആദിയുടെ രണ്ടാമത്തെ ചിത്രമാണ് 'പന്ത്'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. നടൻ അജു വർഗ്ഗീസാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. 2016ൽ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബനി ആദിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ആകാശവാണി ആർട്ടിസ്റ്റ് ആയിരുന്ന റാബിയ ബീഗവും ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അപ്പോജി ഫിലിംസിന്റെ ബാനറിൽ ഷാജി ചങ്ങരംകുളയാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിക്കുന്നത്. പൊന്നാനിയും പരിസര പ്രദേശങ്ങളുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. നെടുമുടി വേണു, വിനീത്, അജുവർഗ്ഗീസ്, സുധീർ കരമന, സുധീഷ്, ഇർഷാദ്, വിനോദ് കോവൂർ, വിജിലേഷ് എന്നിവർക്കൊപ്പം നിരവധി പുതുമുഖതാര
ഫുട്‌ബോൾ പ്രമേയമാകുന്ന മറ്റൊരു മലയാള ചിത്രം വരുന്നു. ഫുട്‌ബോളിൽ ഏറെ കമ്പമുള്ള എട്ട് വയസുകാരിയായ മുസ്ലിം പെൺകുട്ടിയും അവളുടെ ഉമ്മൂമ്മയും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് 'പന്ത്' എന്ന സിനിമ പറയുന്നത്. പരസ്യ സംവിധായകനായ ആദിയുടെ രണ്ടാമത്തെ ചിത്രമാണ് 'പന്ത്'. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നു. നടൻ അജു വർഗ്ഗീസാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്.
2016ൽ 'കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്ലോ' എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ അബനി ആദിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. ആകാശവാണി ആർട്ടിസ്റ്റ് ആയിരുന്ന റാബിയ ബീഗവും ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അപ്പോജി ഫിലിംസിന്റെ ബാനറിൽ ഷാജി ചങ്ങരംകുളയാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിക്കുന്നത്. പൊന്നാനിയും പരിസര പ്രദേശങ്ങളുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ.
നെടുമുടി വേണു, വിനീത്, അജുവർഗ്ഗീസ്, സുധീർ കരമന, സുധീഷ്, ഇർഷാദ്, വിനോദ് കോവൂർ, വിജിലേഷ് എന്നിവർക്കൊപ്പം നിരവധി പുതുമുഖതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. 2019 ജനുവരിയോടെ ചിത്രം തിയേറ്ററുകളിലെത്തും. ഷംസുദ്ദീൻ. പി. കുട്ടോത്ത് വരികളെഴുതി ജാസി ഗിഫ്റ്റും ഇഷാൻ ദേവ് സംഗീതം നൽകി ആലപിച്ച 'പന്തി'ലെ ആദ്യഗാനവും മുൻപ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.