ഡബ്ലിൻ: അയർലൻഡിലെ കലാ, സാംസ്‌കാരിക സംഘടനയായ മലയാളം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ബേബി പെരേപ്പാടൻ (പ്രസിഡന്റ്), മിട്ടു ഷിബു (വൈസ് പ്രസിഡന്റ്), രാജൻ ദേവസ്യ (സെക്രട്ടറി), മാത്യൂസ് ഈപ്പൻ (ജോ. സെക്രട്ടറി), മനോജ് ഡി. മാന്നാത്ത് (ട്രഷറർ) എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സുജ ഷജിത്ത്, ബിപിൻ ചന്ദ്, ജോജി ഏബ്രഹാം, സെബി സെബാസ്റ്റ്യൻ, വർഗീസ് ജോയ്, സിനോ തുരുത്തേൻ, വിനു നാരായണൻ, കിരൺ ബാബു, അലക്‌സ് ജേക്കബ് എന്നിവരേയും ആർട്‌സ് ക്ലബ് സെക്രട്ടറിയായി അജിത്ത് കേശവൻ (ആർട്‌സ് ക്ലബ് സെക്രട്ടറി), ഷാജു ജോസ് (മീഡിയ), രാജേഷ് ഉണ്ണിത്താൻ (പിആർഒ & യൂത്ത് കോ-ഓർഡിനേറ്റർ എന്നിവരെയും തെരഞ്ഞെത്തു.

താലയിലെ പ്ലാസ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡന്റ് ജോബി സ്‌കറിയ അധക്ഷത വഹിച്ചു. സെക്രട്ടറി ബിപിൻ ചന്ദ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജോജി ഏബ്രഹാം വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു.