കാൽഗറി : കാനഡയിലെ 'നമ്മുടെ പള്ളിക്കൂടം' എന്ന ഓൺലൈൻ മലയാളം പാഠശാലയുടെ ഔപചാരികമായ ഉത്ഘാടനം 2021 മാർച്ച് മാസം 12 -നു വൈകിട്ട് നടന്ന വിർച്ച്വൽ മീറ്റിംഗിൽ മനീഷ് (കോൺസുൽ ജനറൽ വാൻകൂവർ) നിർവഹിച്ചു. മലയാളം മിഷൻ പ്രവർത്തനങ്ങളിൽ സംതൃപ്തനായ മനീഷ്, കേരളാ ഗവണ്മെന്റിനെ പ്രത്യേകം അഭിനന്ദിച്ചു .

മലയാളം മിഷൻ ഡയറക്ടർ പ്രൊഫ. സുജ സൂസൻ ജോർജ് തദവസരത്തിൽ മുഖ്യപ്രഭാഷണം നടത്തി . വിദേശത്തു ജനിച്ചു വളരുന്ന മലയാളി കുട്ടികൾ മാതൃഭാഷ പഠിക്കേണ്ട ആവശ്യകതയെക്കുറിച്ചു പ്രസംഗത്തിൽ പ്രത്യേകം പരാമർശിച്ചു .

ഫാ. സെറാ പോൾ അധ്യക്ഷത വഹിച്ച മീറ്റിംഗിൽ പ്രത്യേക ക്ഷണിതാക്കൾ ആയ ലീല ഷാരോൺ അഹീർ (The Minister of Culture Multiculturalism and Status of Women Alberta.), ആനി കാങ് (Minister of Advanced Education and Skills Training of British Columbia), ബ്രൂസ് റൽസ്റ്റൻ (Minister of Energy, Mines and Low carbon Innovation, British Columbia), ജോസഫ് എം ചാലിൽ (Indo American Press Club Chairman), എം സേതുമാധവൻ (Malayalam Mission Registrar) എന്നിവർ നമ്മുടെ പള്ളിക്കൂടം എന്ന ഓൺലൈൻ മലയാളം പാഠശാലയ്ക്ക് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഡോ.ആൻ എബ്രഹാം , ബിനോജ് കുറുവായിൽ എന്നിവർ മീറ്റിങ് കോർഡിനേറ്റേഴ്സ് ആയിരുന്ന ചടങ്ങിന് ജോസഫ് ജോൺ സ്വാഗതവും, ജിബ്സൺ മാത്യു ജേക്കബ് നന്ദിയും പറഞ്ഞു.