യുകെ യൂറോപ്യൻ മലയാളികൾക്കായി യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമ്മ പബ്ലിക്കേഷൻസ് മലയാളം ഓൺലൈൻ ക്ലാസുകൾ ആരംഭിക്കുന്നു. 20 ക്ളാസ്‌കൊണ്ട് കുട്ടികളെ മലയാളം എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുക എന്നതാണ് ലക്ഷ്യം. യുകെ യൂറോപ്പിയൻ മലയാളികൾ അനുഭവിക്കുന്ന ഏറ്റവും വലിയ ബുദ്ധിമുട്ടുകളിൽ ഒന്നാണ് കുട്ടികൾക്ക് മലയാളം എഴുതുവാനും വായിക്കുവാനും അറിയില്ല എന്നത്.

പിറന്ന നാടിനെ അറിയുവാനും മനസ്സിലാക്കുവാനും മലയാളം ഭാഷ മനസ്സിലാക്കേണ്ടത് വളരെ അത്യാവശ്യമാണ്. ചുരുങ്ങിയ ചെലവിൽ പഠനത്തോടൊപ്പം കുട്ടികളിൽ മലയാളം ഭാഷയുടെ പഠനം കൂടി ഉൾപെടുത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അമ്മ പബ്ലിക്കേഷൻസ് ഇത്തരമൊരു സംരംഭത്തിന് തുടക്കമിടുന്നത്. കുട്ടികൾക്കൊപ്പം മുതിർന്നവർക്കും മലയാളം പഠനത്തിന് അവസരം ഉണ്ടാകും. ഗ്രൂപ്പ് ആയും ഒറ്റക്കു ഒറ്റക്കും ക്ലാസുകൾ അറേഞ്ച് ചെയ്യും..

താല്പര്യം ഉള്ളവർ +44 7770 114564 നമ്പറിൽ ബന്ധപെടുക. അല്ലെങ്കിൽ ammapublicationsuk21@gmail.com