- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവർഷ സമ്മേളനം അവിസ്മരണീയമായി
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവർഷത്തിലേക്കുള്ള കാൽവെയ്പും ഉൽഘാടനവും വിവിധ പരിപാടികളോടെ ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനുവരി 15ന് വൈകുന്നേരം മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽ മെമ്പർ കെൻ മാത്യു ഭദ്രദീപം തെളിയിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയർച്ചയിലും വളർച്ചയിലും അമേരിക്കയിൽ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ഉൽഘാടകനായ കെൻ മാത്യു തന്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് തന്റെ അധ്യക്ഷപ്രസംഗത്തിൽ സന്നിഹിതരായ ഏവർക്കും സ്വാഗതമാശംസിക്കുകയും 2017ലെ മലയാളം സൊസൈറ്റിയുടെ വരാൻ പോകുന്ന പ്രവർത്തനങ്ങളെ പറ്റി ഹൃസ്വമായി വിവരിക്കുകയും ചെയ്തു. സംഘടനയുടെ സെക്രട്ടറി ജോർജ് പുത്തൻകുരിശ് മലയാളം സൊസൈറ്റിയുടെ പോയ വർഷത്തെ പ്രവർത്തനങ്ങളെ ആധാരമാക്കിയ
ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പുതുവർഷത്തിലേക്കുള്ള കാൽവെയ്പും ഉൽഘാടനവും വിവിധ പരിപാടികളോടെ ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള കേരളാ ഹൗസ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ജനുവരി 15ന് വൈകുന്നേരം മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ടിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽ മെമ്പർ കെൻ മാത്യു ഭദ്രദീപം തെളിയിച്ചതോടെ പരിപാടികൾക്ക് തുടക്കമായി. മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയർച്ചയിലും വളർച്ചയിലും അമേരിക്കയിൽ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക വഹിക്കുന്ന പങ്ക് മഹത്തരമാണെന്ന് ഉൽഘാടകനായ കെൻ മാത്യു തന്റെ പ്രസംഗത്തിൽ പറഞ്ഞു. പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് തന്റെ അധ്യക്ഷപ്രസംഗത്തിൽ സന്നിഹിതരായ ഏവർക്കും സ്വാഗതമാശംസിക്കുകയും 2017ലെ മലയാളം സൊസൈറ്റിയുടെ വരാൻ പോകുന്ന പ്രവർത്തനങ്ങളെ പറ്റി ഹൃസ്വമായി വിവരിക്കുകയും ചെയ്തു. സംഘടനയുടെ സെക്രട്ടറി ജോർജ് പുത്തൻകുരിശ് മലയാളം സൊസൈറ്റിയുടെ പോയ വർഷത്തെ പ്രവർത്തനങ്ങളെ ആധാരമാക്കിയ ഒരു ലഘു റിപ്പോർട്ടും സമർപ്പിച്ചു. വൈസ് പ്രസിഡന്റ് പൊന്നുപിള്ള അവതാരകയായിരുന്നു.
തുടർന്ന് നടന്ന പുതുവർഷത്തെ ആദ്യഭാഷാ സാഹിത്യ സമ്മേളനത്തിൽ എ.സി.ജോർജ് മോഡറേറ്ററായി പ്രവർത്തിച്ചു. പുതുവർഷാരംഭത്തിലെ ആദ്യത്തെ മീറ്റിങ് ഒരു സാഹിത്യ കവിതാ ലഹരിയിലൂടെ ആകട്ടെയെന്നു കരുതിയാകണം ''കൽപ്പന ലഹരി'എന്ന ശീർഷകത്തിൽ ദേവരാജ് കാരാവള്ളിൽ എഴുതിയ കവിത കവി തന്നെ അവതരിപ്പിച്ചത്. കേരള നാട്ടിലെ ഗൃഹാതുരത്വവും മലയാള ഭാഷയുടെ സൗകുമാര്യവും ലഹരിയും നിറഞ്ഞ വരികൾ ഏവരും ആസ്വദിച്ചതായി ചർച്ചയിൽ നിന്നു വ്യക്തമായി.
തദനന്തരം തോമസ് കുളത്തൂർ എഴുതിയ ''വേലിചാടുന്ന പശുക്കൾ' എന്ന ചെറുകഥ കഥാകൃത്തു തന്നെ വായിച്ചു. പ്രായാധിക്യവും രോഗവും ബാധിച്ച് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നിഷ്‌ക്കരുണം നിഷ്‌ക്കാസനം ചെയ്യപ്പെട്ട ഒരു അമേരിക്കൻ മലയാളി വയോധികന്റെ ജീവിത കഷ്ടപ്പാടുകൾ വരച്ചു കാട്ടുകയാണ് കഥാകൃത്ത് ഈ കഥയിലുടെ. വീട്ടിൽ നിന്നു പുറത്താക്കപ്പെട്ട വയോധികനായ അമേരിക്കൻ മലയാളി ഓട്ടോ ആക്സിഡന്റിൽ പെട്ട് അബോധാവസ്ഥയിൽ ഹോസ്പിറ്റലിൽ എത്തപ്പെടുന്നു. രോഗിയുടെ ബോധമനസ്സിലൂടെയൊ അബോധമനസ്സിലൂടെയോ കടന്നു പോകുന്ന ചിന്തകൾ കഥാകൃത്ത് ഹൃദയസ്പർക്കായി ചിത്രീകരിച്ചിരിക്കുന്നു. സന്നിഹിതരായ ചർച്ചയിൽ പങ്കെടുത്തവർക്ക് എല്ലാവർക്കും തുല്യാവസരവും സമയവും പങ്കിട്ടു നൽകുന്നതിൽ മോഡറേറ്റർ അതീവ ശ്രദ്ധാലുവായിരുന്നു.
ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ എഴുത്തുകാരും സാഹിത്യ-സാംസ്കാരിക പ്രവർത്തകരുമായ തോമസ് ചെറുകര, കുര്യൻ മ്യാലിൽ, മാത്യു പന്നപ്പാറ, ബാബു തെക്കേക്കര, ദേവരാജ് കാരാവള്ളിൽ, കുര്യൻ പന്നപ്പാറ, പൊന്നുപിള്ള, എ.സി.ജോർജ്, തോമസ് വർഗീസ്, ജോസഫ് തച്ചാറ, ടി.എൻ. സാമുവേൽ, ടോം വിരിപ്പൻ, നയിനാൻ മാത്തുള്ള, ജി. പുത്തൻകുരിശ്, ഷീജു ജോർജ്, തോമസ് വൈക്കത്തുശ്ശേരി, തോമസ് തയ്യിൽ, മോൻസി കുര്യാക്കോസ്, സുരേഷ് രാമകൃഷ്ണൻ, ജോർജ് മണ്ണിക്കരോട്ട് തുടങ്ങിയവർ ചർച്ചാ സമ്മേളനത്തിൽ സജീവമായി പങ്കെടുത്തു. പൊന്നുപിള്ള നന്ദി രേഖപ്പെടുത്തി സംസാരിച്ചു.





