- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക, ഹ്യൂസ്റ്റൻ 20-ാം വാർഷിക സമ്മേളനവും പുസ്തക പ്രകാശനവും
ഹ്യൂസ്റ്റൻ : മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയർച്ചയും വളർച്ചയും ബോധവൽക്കരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 20-ാം വാർഷിക സമ്മേളനം ഏപ്രിൽ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം, 5.30ന,് 435 മർഫി റോഡിലുള്ള ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. ഈ യോഗത്തിൽ മുഖ്യാതിഥിയായി തിരുവല്ലാ മാർത്തോമ്മാ കോളേജ് പ്രൊഫസറായിരുന്ന ഡോക്ടർ ഈപ്പൻ ഡാനിയേൽ പ്രഭാഷണം നടത്തും. കൂടാതെ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. മലയാളം സൊസൈറ്റിയുടെ അംഗങ്ങൾ നൈസർഗിക ഭാഷാ സാഹിത്യ വാസനയുള്ളവരും ഗ്രന്ഥകർത്താക്കളും കേരളത്തിലേയും അമേരിക്കയിലേയും ആനുകാലികങ്ങളിലും ഓൺലൈൻ എഡിഷനുകളിലും സ്ഥിരമായി എഴുതുന്നവരും പ്രസിദ്ധരുമാണ്. അവരിൽ ചിലരുടെ രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സാഹിത്യ സമാഹാരം 'സർഗദീപ്തി'യുടെ പ്രകാശനം സമ്മേളനത്തിന്റെ മുഖ്യ ഇനമാണ്. കഥ, കവിത, ലേഖനം, ചിത്രീകരണം തുടങ്ങിയ സാഹിത്യ സൃഷ്ടകളാൽ സമ്പന്നമാണ് സർഗദീപ്തി എന്ന മലയാളം സൊസൈറ്റിയുടെ 20-ാം വാർ
ഹ്യൂസ്റ്റൻ : മലയാള ഭാഷയുടേയും സാഹിത്യത്തിന്റേയും ഉയർച്ചയും വളർച്ചയും ബോധവൽക്കരണവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഹ്യൂസ്റ്റനിലെ മലയാളം സൊസൈറ്റി ഓഫ് അമേരിക്ക 20-ാം വാർഷിക സമ്മേളനം ഏപ്രിൽ 8-ാം തീയതി ശനിയാഴ്ച വൈകുന്നേരം, 5.30ന,് 435 മർഫി റോഡിലുള്ള ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്നു. ഈ യോഗത്തിൽ മുഖ്യാതിഥിയായി തിരുവല്ലാ മാർത്തോമ്മാ കോളേജ് പ്രൊഫസറായിരുന്ന ഡോക്ടർ ഈപ്പൻ ഡാനിയേൽ പ്രഭാഷണം നടത്തും. കൂടാതെ ഗ്രെയിറ്റർ ഹ്യൂസ്റ്റനിലെ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രമുഖരും പങ്കെടുക്കും. മലയാളം സൊസൈറ്റിയുടെ അംഗങ്ങൾ നൈസർഗിക ഭാഷാ സാഹിത്യ വാസനയുള്ളവരും ഗ്രന്ഥകർത്താക്കളും കേരളത്തിലേയും അമേരിക്കയിലേയും ആനുകാലികങ്ങളിലും ഓൺലൈൻ എഡിഷനുകളിലും സ്ഥിരമായി എഴുതുന്നവരും പ്രസിദ്ധരുമാണ്. അവരിൽ ചിലരുടെ രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ഒരു സാഹിത്യ സമാഹാരം 'സർഗദീപ്തി'യുടെ പ്രകാശനം സമ്മേളനത്തിന്റെ മുഖ്യ ഇനമാണ്. കഥ, കവിത, ലേഖനം, ചിത്രീകരണം തുടങ്ങിയ സാഹിത്യ സൃഷ്ടകളാൽ സമ്പന്നമാണ് സർഗദീപ്തി എന്ന മലയാളം സൊസൈറ്റിയുടെ 20-ാം വാർഷികമായി വായനക്കാരുടേയും അനുവാചകരുടേയും സമക്ഷം സമർപ്പിക്കുന്ന സാഹിത്യ സമാഹാരം. സർഗദീപ്തിയുടെ മുഖ്യ പത്രാധിപർ ടി.എൻ.സാമുവൽ, പത്രാധിപ സമിതി അംഗങ്ങൾ എ.സി. ജോർജ്, നൈനാൻ മാത്തുള്ള, തോമസ് വർഗീസ്, ജോസഫ് പൊന്നോലി, തോമസ് വൈക്കത്തുശ്ശേരിൽ എന്നിവരാണ്.
മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് വൈസ് പ്രസിഡന്റുമാർ ജോളി വില്ലി, പൊന്നുപിള്ള, സെക്രട്ടറി ജോർജ് പുത്തൻ കുരിശ് എന്നിവരാണ്. മലയാളം സൊസൈറ്റി ഓഫ് അമേരിക്കയുടെ പ്രതിമാസ സമ്മേളനങ്ങളിൽ കവിത, കഥ, ലേഖനം, നർമ്മം, പ്രഭാഷണം തുടങ്ങിയ സാഹിത്യ ശാഖകൾ അവതരിപ്പിക്കുകയും അതിനെപ്പറ്റിയുള്ള ചർച്ചകളും ആസ്വാദനങ്ങളും വിമർശനങ്ങളും മലയാള ഭാഷാ സാഹിത്യത്തിന്റെ അമേരിക്കയിലെ വളർച്ചക്കും നിലനിൽപ്പിനും സഹായമാകുന്നുണ്ടെന്ന് പരക്കെ അഭിപ്രായമുണ്ട ്. ചർച്ചയിലും അവതരണങ്ങളിലും പ്രഭാഷണങ്ങളിലും ഏവർക്കും തുല്യ പരിഗണനയും തുല്യ സമയവും തുല്യ പങ്കാളിത്തവും നൽകാൻ അങ്ങേയറ്റം ശ്രദ്ധചെലുത്താറുണ്ടെന്ന് മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോർജ് മണ്ണിക്കരോട്ട് അഭിപ്രായപ്പെടുന്നു. മലയാളം സൊസൈറ്റിയുടെ 20-ാം വാർഷിക സമ്മേളനത്തിലേക്ക് എല്ലാ ഭാഷാ സാഹിത്യ സ്നേഹികളേയും സ്വാഗതം ചെയ്തിട്ടുണ്ട്.



