ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ കലാസാംസ്‌കാരിക സംഘടനയായ മലയാളം
'കനവ് 2015' എന്ന പേരിൽ സുവനീർ പ്രകാശനം ചെയ്യുന്നു. അയർലണ്ടിലെ പ്രവാസിമലയാളികളുടെ സർഗാത്മകരചനകൾക്ക് പ്രാധാന്യം നല്കി കൊണ്ട് പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു.

കഥ, കവിത ലേഖനങ്ങൾ, അഭിമുഖങ്ങൾ, സ്ത്രീപക്ഷ രചനകൾ, ഓർമ ക്കുറിപ്പുകൾ, ഫോട്ടോഫീച്ചർ, ആരോഗ്യവാർത്തകൾ, വാർത്താവലോകനങ്ങൾ, അയർലണ്ട് ജീവിതാനുഭുവങ്ങൾ തുടങ്ങി ആനുകാലിക പ്രസക്തിയുള്ള ഏതൊരു സൃഷ്ടിയും നിങ്ങൾക്ക്  എഴുതാം.  മലയാളത്തിലും ഇംഗ്ലീഷിലുമുള്ള സൃഷ്ടികൾ സ്വീകരിക്കുന്നതാണ്. പ്രസിദ്ധീകരിച്ച സൃഷ്ടികൾ സ്വീകരിക്കുന്നതല്ല.  നിങ്ങളുടെ രചനകൾ ഫോട്ടോ, വിലാസം, ഫോൺനമ്പർ എന്നിവ സഹിതം iemalayalam@gmail.com  എന്ന ഇമെയിലിലേക്ക് അയയ്ക്കുക. സൃഷ്ടികളുടെ പൂർണ്ണ ഉത്തരവാദിത്വം എഴുത്തുകാർക്ക്  മാത്രമായിരിക്കും. എഡിറ്റോറിയൽ ബോർഡ് തിരഞ്ഞെടുത്ത സൃഷ്ടികൾ  സുവനീറിൽ പ്രസിദ്ധീകരിക്കുന്നതാണ്. രചനകൾ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 20.

കൂടുതൽ വിവരങ്ങൾക്ക് :

അജിത്ത് കേശവൻ  08 656 5449
വി.ഡി രാജൻ            087 057 3885
ജോജി ഏബ്രഹാം    087 160 7720
ഷാജു ജോസ്               089 442 4604
വിനു നാരായൺ  089 469 1279