- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതാണ് ആണത്തം; മെർസലിന് പ്രശനം വന്നപ്പോൾ ചങ്കൂറ്റത്തോടെ പ്രതികരിച്ച തമിഴ് താരങ്ങൾക്കു മുന്നിൽ നാണം കെട്ട് മലയാളത്തിന്റെ സൂപ്പർ താരങ്ങൾ; സ്ക്രീനിൽ തിളക്കുന്ന സുപ്പർ സ്റ്റാറുകൾക്ക് വാ തുറക്കാൻ ധൈര്യമില്ലേ; സഹപ്രവർത്തകയക്ക് പീഡനമേറ്റപ്പോൾ വാ പൊത്തിയിരുന്ന കൂട്ടർക്ക് എന്ത് ഭരതമുനി എന്ത് നാട്യ ശാസ്ത്രം
തിരുവനന്തപുരം: എന്റെ സിനിമ ജയിപ്പിക്കണേ എന്റെ സിനിമ ജയിപ്പിക്കണേ എന്ന് പറഞ്ഞ് ഫേസ്‌ബുക്കിലും ചാനലിലും കയറി ഇറങ്ങുന്ന സൂപ്പർ താരങ്ങൾക്കും കുട്ടി താരങ്ങൽക്കും ആണെത്തം എന്താണെന്ന് കാണിച്ച് തമിഴ് സിനിമ ലോകം. സൂപ്പർ സറ്റാർ രജനീകാന്തും ഉലകനായകൻ കമലുമുൾപ്പടെ മെഗാതാരങ്ങളും ആർ.ജെ ബാലാജി അടക്കമുള്ള കുഞ്ഞു താരങ്ങളും സിനിമക്ക് പിന്തുണയുമായി വരുമ്പോൾ ഓടിയൊളിക്കാൻ മാത്രമേ മലയാള താരങ്ങൽക്കാകൂ. കൂട്ടത്തിലൊരുത്തിയെ പീഡിപ്പിച്ചപ്പോൾ പോലും വാ അടച്ച് ഇരുന്ന ഇവർക്ക് എന്ത് ഭരതമുനി എന്ത് നാട്യ ശാസ്ത്രം എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ മലയാളികലുടെ പരിഹാസം. ഇവിടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രമിറക്കിയ സമയത്ത് നടന്നത് ഒന്നും ആരും മറന്നിട്ടില്ല. ചിത്രത്തെ തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കത്തപ്പോഴും ഒന്നും ഇവരുടെ നാവ് പൊന്തിയിട്ടില്ല. അനീതിക്കെതിരെ സ്‌ക്രീനിലും ബ്ലോഗിലുമെഴുതി പുണ്യവന്മാരാവുന്നവർ എന്തുകൊണ്ടാണ് ഒരു പ്രശ്‌നം വരുമ്പോൾ മിണ്ടാതിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇതിനേക്കാൾ താരപരിവേഷവും

തിരുവനന്തപുരം: എന്റെ സിനിമ ജയിപ്പിക്കണേ എന്റെ സിനിമ ജയിപ്പിക്കണേ എന്ന് പറഞ്ഞ് ഫേസ്‌ബുക്കിലും ചാനലിലും കയറി ഇറങ്ങുന്ന സൂപ്പർ താരങ്ങൾക്കും കുട്ടി താരങ്ങൽക്കും ആണെത്തം എന്താണെന്ന് കാണിച്ച് തമിഴ് സിനിമ ലോകം. സൂപ്പർ സറ്റാർ രജനീകാന്തും ഉലകനായകൻ കമലുമുൾപ്പടെ മെഗാതാരങ്ങളും ആർ.ജെ ബാലാജി അടക്കമുള്ള കുഞ്ഞു താരങ്ങളും സിനിമക്ക് പിന്തുണയുമായി വരുമ്പോൾ ഓടിയൊളിക്കാൻ മാത്രമേ മലയാള താരങ്ങൽക്കാകൂ. കൂട്ടത്തിലൊരുത്തിയെ പീഡിപ്പിച്ചപ്പോൾ പോലും വാ അടച്ച് ഇരുന്ന ഇവർക്ക് എന്ത് ഭരതമുനി എന്ത് നാട്യ ശാസ്ത്രം എന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ മലയാളികലുടെ പരിഹാസം.

ഇവിടെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രമിറക്കിയ സമയത്ത് നടന്നത് ഒന്നും ആരും മറന്നിട്ടില്ല. ചിത്രത്തെ തീയറ്ററിൽ പ്രദർശിപ്പിക്കാൻ അനുവദിക്കത്തപ്പോഴും ഒന്നും ഇവരുടെ നാവ് പൊന്തിയിട്ടില്ല. അനീതിക്കെതിരെ സ്‌ക്രീനിലും ബ്ലോഗിലുമെഴുതി പുണ്യവന്മാരാവുന്നവർ എന്തുകൊണ്ടാണ് ഒരു പ്രശ്‌നം വരുമ്പോൾ മിണ്ടാതിരിക്കുന്നത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഇതിനേക്കാൾ താരപരിവേഷവും ആരാധകരുമുള്ള തമിഴ് നാട്ടിലെ സൂപ്പർ താരങ്ങൾ പോലും പ്രതികരിക്കുമ്പോൾ എംപിയും എംഎൽഎയുമായൊക്കെ വിലസുന്ന പ്രഖ്യാപിത 'കോമഡി' സ്റ്റാറുകളും അല്ലാതെയുള്ള ഫേസ്‌ബുക്ക് ബുദ്ധിജീവികൽ പോലും പ്രതികരിക്കാത്തത് എന്താണ് എന്ന് അവരെ പിന്തുണക്കുന്നവർക്ക് പോലും അറിയില്ല.

തന്റെ സഹപ്രവർത്തകന് ഒരു പ്രശ്നം വന്നപ്പോൾ തമിഴ് സിനിമാ ലോകം ഒന്നിച്ചപ്പോൾ തന്റെ കൂട്ടത്തിലെ സഹപ്രവർത്തക ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന് പറഞ്ഞ് നടന്ന മലയാളി താരങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം രൂക്ഷമാവുകയാണ്. നട്ടെല്ലില്ലാത്ത ഇവരെയൊക്കെ കാണുമ്പോൾ കിണറ്റിൽ ഇടാനാണ് തോന്നുന്നതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

ജെല്ലിക്കെട്ട് നിരോധിച്ചപ്പോൾ ചില പ്രേമ ഭാജനങ്ങൾ തമിഴ് നാടിന് വേണ്ടി കരഞ്ഞിരുന്നു. അത് പോലെ എന്റെ സിനിമയെ കൊല്ലല്ലേ എന്ന് പറഞ്ഞു മറ്റൊരാളും എന്നാൽ ഇവരൊന്നും കേരളത്തിന്റെ സാധാരണക്കാരനോ സിനിമക്കോ ആവിഷ്‌കാരത്തിനോ പ്രശ്‌നം വരുമ്പോ വാ അടച്ച് ഇരിക്കുകയാണ്. ഇവിടെയാണ് തമിഴ് താരങ്ങൾ വ്യത്യസ്ഥരാവുന്നത്. ബിജെപിയുടെ ദേശീയ നേതാവിനോട് പോലും നാണമുണ്ടോ വ്യജ പ്രിന്റ് കാണാൻ എന്ന് ചോദിക്കാൻ അവിടെ അഭിനയിക്കാൻ അറിയാത്തവൻ എന്ന് പറയുന്ന വിശാലിനായി. അത് പോലെ മെർസലിന് വേണ്ട സർറ്റിഫിക്കറ്റ് സെൻസർ ബോർഡ് നൽകിയതാണ് നിങ്ങൽ അതിനെ വീണ്ടും സെൻസർ ചെയ്യേണ്ട ആവിശ്യം ഇല്ല എന്ന് പറഞ്ഞ് കമലും എത്തിയിരുന്നു.


