- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമകാലിക മലയാളം സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്
തിരുവനന്തപുരം: ദി ന്യൂ ഇന്ത്യൻ എക്സപ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നൽകുന്ന ഈ വർഷത്തെ സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്. ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിൽ പാരിസ്ഥിതിക അവബോധത്തിന് പഠനങ്ങളിലൂടെയും സമരങ്ങളിലൂടെയും പുതിയൊരു ദിശാബോധം നൽകിയ സൊ സൈറ്റി ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള (സീക്ക്)യുടെ അമരക്കാരനാണ് അദ്ധ്യാപകനും പരിസ്ഥിതിപ്രവർത്തകനുമായ പത്മനാഭൻ. മൂന്നു ദശാബ്ദം സീക്കിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ്. അദ്ധ്യാപകനും പരിസ്ഥിതിശാസ്ത്രജ്ഞനായ പ്രൊഫ. എം.കെ. പ്രസാദ്, എഴുത്തുകാരൻ എൻ. ശശിധരൻ, സാഹിത്യനിരൂപകൻ ജി. മധുസൂദനൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്. 1987 തൊട്ട് സീക്കിന്റെ ഡയറക്ടറും മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ് ടി.പി. പത്മനാഭൻ. അറുപത്തിയെട്ടാമത്തെ വയസ്സിലും കർമനിരതൻ. സൈലന്റ്വാലിയിലടക്കം പഠനങ്ങളും സമരങ്ങളുമായി പ്രവർത്തിച്ച അദ്ദേഹം വടക്കൻ കേരളത്തിലെ നിരവധി പാരിസ്ഥിതിക സമരങ്ങളുടെ ഭാഗമായി.
തിരുവനന്തപുരം: ദി ന്യൂ ഇന്ത്യൻ എക്സപ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണം സമകാലിക മലയാളം വാരിക നൽകുന്ന ഈ വർഷത്തെ സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്. ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തിൽ പാരിസ്ഥിതിക അവബോധത്തിന് പഠനങ്ങളിലൂടെയും സമരങ്ങളിലൂടെയും പുതിയൊരു ദിശാബോധം നൽകിയ സൊ സൈറ്റി ഫോർ എൻവയോൺമെന്റൽ എജ്യുക്കേഷൻ ഇൻ കേരള (സീക്ക്)യുടെ അമരക്കാരനാണ് അദ്ധ്യാപകനും പരിസ്ഥിതിപ്രവർത്തകനുമായ പത്മനാഭൻ.
മൂന്നു ദശാബ്ദം സീക്കിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ്. അദ്ധ്യാപകനും പരിസ്ഥിതിശാസ്ത്രജ്ഞനായ പ്രൊഫ. എം.കെ. പ്രസാദ്, എഴുത്തുകാരൻ എൻ. ശശിധരൻ, സാഹിത്യനിരൂപകൻ ജി. മധുസൂദനൻ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിർണയിച്ചത്.
1987 തൊട്ട് സീക്കിന്റെ ഡയറക്ടറും മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ് ടി.പി. പത്മനാഭൻ. അറുപത്തിയെട്ടാമത്തെ വയസ്സിലും കർമനിരതൻ. സൈലന്റ്വാലിയിലടക്കം പഠനങ്ങളും സമരങ്ങളുമായി പ്രവർത്തിച്ച അദ്ദേഹം വടക്കൻ കേരളത്തിലെ നിരവധി പാരിസ്ഥിതിക സമരങ്ങളുടെ ഭാഗമായി.
മണ്ണിൽ തൊട്ടും മഴ നനഞ്ഞും വെയിലുകൊണ്ടും സാധാരണ ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടുള്ള ഒരു പരിസ്ഥിതി പഠനവും സമരവുമാണ് പത്മനാഭന്റെ ജീവിതമെന്ന് അവാർഡ് നിർണയ സമിതി നിരീക്ഷിച്ചു. ഏതു പുസ്തകത്തിനെക്കാൾ ആധികാരികമായി ജനങ്ങളുടേയും ജീവികളുടേയും പ്രശ്നങ്ങൾ അദ്ദേഹത്തിനു സംസാരിക്കാൻ കഴിയുന്നതും അതുകൊണ്ടുതന്നെയാണെന്നു സമിതി ചൂണ്ടിക്കാട്ടി. സമകാലിക മലയാളം വാരികയുടെ ആറാമത് സാമൂഹ്യ സേവന പുരസ്‌കാരമാണ് ഇത്