- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം മിഷൻ: പുതിയ പഠനകേന്ദ്രങ്ങളുടെ രജിസ്‌ട്രേഷൻ തുടങ്ങി
ന്യൂഡൽഹി: മലയാളം മിഷൻ പുതിയ അധ്യയനവർഷത്തെ മലയാള പഠനകേന്ദ്രങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിശ്ചിത അപേക്ഷ മേഖലാ കോഓർഡിനേറ്റർമാർ മുഖേന മലയാളം മിഷൻ ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി എം.സി. അരവിന്ദൻ അറിയിച്ചു.കണിക്കൊന്ന, സൂര്യകാന്തി കോഴ്‌സുകളിലേക്കാണ് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. അതത് കോഓർഡിനേറ്റർമാർ പുതുക്കിയ അപേക്ഷാഫോമുകളു
ന്യൂഡൽഹി: മലയാളം മിഷൻ പുതിയ അധ്യയനവർഷത്തെ മലയാള പഠനകേന്ദ്രങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിച്ചു. നിശ്ചിത അപേക്ഷ മേഖലാ കോഓർഡിനേറ്റർമാർ മുഖേന മലയാളം മിഷൻ ഓഫീസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി എം.സി. അരവിന്ദൻ അറിയിച്ചു.
കണിക്കൊന്ന, സൂര്യകാന്തി കോഴ്‌സുകളിലേക്കാണ് രജിസ്‌ട്രേഷൻ ആരംഭിക്കുന്നത്. അതത് കോഓർഡിനേറ്റർമാർ പുതുക്കിയ അപേക്ഷാഫോമുകളും ലഭ്യമാക്കുന്നതാണ്. പുതിയ അധ്യയനവർഷത്തെ അദ്ധ്യാപക പരിശീലനം അടുത്തമാസം നടക്കും. ഈ വർഷം ആമ്പൽ കോഴ്‌സിനുള്ള പാഠപുസ്തകങ്ങൾ ആവശ്യമുള്ളവർക്ക് ലഭ്യമാക്കും. ഇതിന്റെ പരീക്ഷ വരുംവർഷം മുതൽ നടത്താൻ നടപടികൾ സ്വീകരിക്കുമെന്നും സെക്രട്ടറി അറിയിച്ചു.
Next Story