- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം പിറന്നാൾ ആഘോഷം നാളെ തിരൂർ മലയാളം സർവ്വകലാശാലയിൽ
തിരൂർ: മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം മലപ്പുറത്തെ വിക്കിമീഡിയ രുടേയും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലചരിത്രവിഭാഗത്തിന്റേയും നേതൃത്വത്തിൽ തിരൂർ മലയാളം സർവ്വകലാശലയിൽ വെച്ച്‌നടക്കുന്നു. ചരിത്രകാരൻ എം.ആർ.രാഘവവാര്യർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. വിക്കിപീഡിയ-അറിവിന്റെ ജനാധിപത്യം, ഭാഷയും സാങ്കേതികവിദ്യയും, ഡിജിറ്റൈസേഷനും വിക്കിഗ്രന്ഥശാലയും എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ.പി. രഞ്ജിത്ത്, ഡോ. ടി. വിസുനിത, കെ. മനോജ് എന്നിവർ വിഷയമവതരിപ്പിക്കും. പിറന്നാളോഘോഷത്തോടൊപ്പംവിക്കിപഠന ശിബിരവും സംഘടിപ്പിക്കുന്നുണ്ട്. മലയാളം കമ്പ്യൂട്ടിങ്ങ്,വിക്കിപീഡിയ, ഫ്രീസോഫ്‌റ്റ്‌വെയർ തുടങ്ങിയ വിഷയങ്ങളിൽ ഓപ്പൺ ചർച്ചയും നടക്കും. ആർക്കും എഴുതിച്ചേർക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ ആണ്മുന്നോട്ട് വെച്ചത്. വേർഡ് കണ്ണിങ്ഹാം വിക്കി എന്ന ആശയവും സോഫ്റ്റ്‌വെയറുംഉണ്ടാക്കി. 2002 ഡിസംബർ 21 മുതലാണ് മലയാളം വിക്കിപീഡിയയിൽ ഉള്ളടക്കംചേർക്കുവാൻ തുടങ്ങിയത്.
തിരൂർ: മലയാളം വിക്കിപീഡിയയുടെ പതിനഞ്ചാം വാർഷികം മലപ്പുറത്തെ വിക്കിമീഡിയ രുടേയും തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലചരിത്രവിഭാഗത്തിന്റേയും നേതൃത്വത്തിൽ തിരൂർ മലയാളം സർവ്വകലാശലയിൽ വെച്ച്‌നടക്കുന്നു. ചരിത്രകാരൻ എം.ആർ.രാഘവവാര്യർ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
വിക്കിപീഡിയ-അറിവിന്റെ ജനാധിപത്യം, ഭാഷയും സാങ്കേതികവിദ്യയും, ഡിജിറ്റൈസേഷനും വിക്കിഗ്രന്ഥശാലയും എന്നീ വിഷയങ്ങളിൽ യഥാക്രമം ഡോ.പി. രഞ്ജിത്ത്, ഡോ. ടി. വിസുനിത, കെ. മനോജ് എന്നിവർ വിഷയമവതരിപ്പിക്കും. പിറന്നാളോഘോഷത്തോടൊപ്പംവിക്കിപഠന ശിബിരവും സംഘടിപ്പിക്കുന്നുണ്ട്. മലയാളം കമ്പ്യൂട്ടിങ്ങ്,വിക്കിപീഡിയ, ഫ്രീസോഫ്‌റ്റ്‌വെയർ തുടങ്ങിയ വിഷയങ്ങളിൽ ഓപ്പൺ ചർച്ചയും നടക്കും.
ആർക്കും എഴുതിച്ചേർക്കാവുന്ന ഒരു സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ പ്രചാരകനായ റിച്ചാർഡ് സ്റ്റാൾമാൻ 1999-ൽ ആണ്മുന്നോട്ട് വെച്ചത്. വേർഡ് കണ്ണിങ്ഹാം വിക്കി എന്ന ആശയവും സോഫ്റ്റ്‌വെയറുംഉണ്ടാക്കി. 2002 ഡിസംബർ 21 മുതലാണ് മലയാളം വിക്കിപീഡിയയിൽ ഉള്ളടക്കംചേർക്കുവാൻ തുടങ്ങിയത്. 2001 , ജനുവരി 15-നു ഇംഗ്ലീഷിലാണ് ആദ്യ വിക്കിപീഡിയജിമ്മിവെയിൽസും ലാറി സാങറും ചേർന്ന് വിക്കിപീഡിയ തുടങ്ങുന്നത്.
2002 ഡിസംബർ 21 നാണ് മലയാളം വിക്കിപീഡിയക്ക് തുടക്കം കുറിക്കുന്നത്. 53,000 ൽപരം ലേഖനങ്ങളും 300 ൽ പരം സജീവ ഉപയോക്താക്കളുമാണ് ഉള്ളത്. സാധാരണക്കാരടക്കംലാഭേച്ഛ കൂടാതെ പ്രവർത്തിക്കുന്ന ഒരു കൂട്ടം സന്നദ്ധ സേവകരാണ് ഈ സംരഭത്തെനയിക്കുന്നത്. ഈ സംരംഭത്തെ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഗമംസംഘടിപ്പിക്കുന്നതെന്ന് കൺവീനർ കെ. സുഹൈറലി അറിയിച്ചു. മലയാളം വിക്കിപതിനഞ്ചാം വാർഷികം കുവൈത്ത്, ഡൽഹി, കാസർഗോഡ്, കൊല്ലം, കോട്ടയം, തിരുവനന്തപുരം,വയനാട്, ഇടുക്കി എന്നിവിടങ്ങളിലും നടക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്: 9497351189 0949732051189