- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോബി ചെമ്മണ്ണൂർ 'ഉടായിപ്പ് ബോബി'; 'ലോക ചളിയൻ' സംഘടനയുടെ അംബാസഡർ: സ്വർണ്ണ മുതലാളിയെ പരിഹസിച്ച് വിക്കി പീഡിയയിൽ മാരക എഡിറ്റിങ്
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് കോടികളുടെ പരസ്യം നൽകി സ്വയം പ്രാഞ്ചി ചമഞ്ഞ് സ്വർണ്ണക്കച്ചവടം കൊഴുപ്പിക്കുന്ന ജൂവലറി ഉടമ ബോബി ചെമ്മണ്ണൂർ അടുത്തിടെ വിവാദങ്ങളുടെ നടുവിലാണ്. ഏറ്റവും ഒടുവിൽ ജൂവലറിയിൽ നിന്നും സ്വർണം വാങ്ങിയ കസ്റ്റമർ ആത്മഹത്യ ചെയ്തതും വി എസ് അച്യുതാനന്ദൻ ഉന്നയിച്ച ആരോപണങ്ങളും കടുത്ത ക്ഷീണമാകുകയും ചെയ്തിരുന്നു. ഇത
തിരുവനന്തപുരം: മാദ്ധ്യമങ്ങൾക്ക് കോടികളുടെ പരസ്യം നൽകി സ്വയം പ്രാഞ്ചി ചമഞ്ഞ് സ്വർണ്ണക്കച്ചവടം കൊഴുപ്പിക്കുന്ന ജൂവലറി ഉടമ ബോബി ചെമ്മണ്ണൂർ അടുത്തിടെ വിവാദങ്ങളുടെ നടുവിലാണ്. ഏറ്റവും ഒടുവിൽ ജൂവലറിയിൽ നിന്നും സ്വർണം വാങ്ങിയ കസ്റ്റമർ ആത്മഹത്യ ചെയ്തതും വി എസ് അച്യുതാനന്ദൻ ഉന്നയിച്ച ആരോപണങ്ങളും കടുത്ത ക്ഷീണമാകുകയും ചെയ്തിരുന്നു. ഇതിനിടെ ബോബി ചെമ്മണ്ണൂരിനെ കൊന്നു കൊലവിളിച്ച് വിക്കിപീഡിയയിൽ എഡിറ്റിങ്.
ബോബി ചെമ്മണ്ണൂരിനെ 'ഉടായിപ്പ് ബോബി' ആക്കിയാണ് വിക്കി പീഡിയയിലെ എഡിറ്റിങ്. വിക്കിപീഡിയയുടെ മലയാളം പേജിലാണ് ബോബി ചെമ്മണ്ണൂരിനെ പരിഹാസ്യനാക്കുന്ന വിധത്തിൽ എഡിറ്റിങ് നടത്തിയത്. നേരത്തെ ബോബി ചെമ്മണ്ണൂർ അഥവാ ഉടായിപ്പ് ബോബി എന്നായിരുന്നു വിക്കീപിഡിയ പേജിന്റെ തലക്കെട്ടെങ്കിലും അത് പിന്നീട് എഡിറ്റ് ചെയ്ത് ബോബി ചെമ്മണ്ണൂർ എന്ന് തന്നെ ആക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ചളിയൻ സംഘടനയായ ഇന്റർനാഷണൽ ചളു യൂണിയൻ (ഐ.സി.യു) ബോബിയെ ലോക ചളിയൻ അംബാസഡറായി തെരഞ്ഞെടുത്തുവെന്നും പേജിൽ പറയുന്നു. ബോബിയുടെ ചിത്രത്തിന്റെ മുകളിൽ ബോബി ചെമ്മണ്ണൂർ അഥവാ ഉടായിപ്പ് ബോബി എന്നാണ് ചേർത്തിരിക്കുന്നത്. ബാക്കി വിവവരങ്ങളായ വീട്, മേൽവിലാസം, കുടുംബം, മകൾ എന്നിവ കൃത്യമായാണ് കൊടുത്തിരിക്കുന്നത്.
ഓപ്പറേഷൻ കുബേര പ്രകാരം ബോബിക്കെതിരെ കോഴിക്കോട് സ്വദേശി നൽകിയ പരാതിയുടെ വിശദ വിവരങ്ങളും പേജിൽ ചേർത്തിട്ടുണ്ട്. 1997 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടക്കാവ് പൊലീസ് എരഞ്ഞിപ്പാലത്തുള്ള ചെമ്മണ്ണൂർ ജൂവലറിയിലെ മാനേജരുടെ വീട് പരിശോധിക്കുകയും ചില രേഖകൾ കണ്ടെത്തുകയും ചെയ്തു. ഇതിൽ പരാതിക്കാരൻ ഈട് നൽകിയ ഭൂമിയുടെ രേഖകളാണ് പൊലീസ് കണ്ടെടുത്തത്.
പരാതിക്കാരൻ എന്ന ജോതീന്ദ്രൻ 50,000 രൂപയാണ് ജൂവലറിയിൽ നിന്നും കടമെടുത്തത്. 12.8 സെന്റ് ഭൂമിയാണ് ഈടായി നൽകി. 2500 രൂപയായിരുന്നു പ്രതിമാസ പലിശയും നൽകാൻ സമ്മതപത്രം നൽകി. മൂന്നര ലക്ഷം രൂപ ആകെ തിരിച്ചടച്ചു. കേരളത്തിലെ പ്രധാന മാദ്ധ്യമങ്ങളൊന്നും കോഴിക്കോട് പൊലീസ് രജിസ്റ്റർ ചെയ്ത ഈ കേസ് സംബന്ധിച്ച വിവരങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ലെന്നും പേജിൽ പറയുന്നു.
വി എസ് അച്യുതാനന്ദൻ ബോബി ചെമ്മണ്ണൂരിനെതിരെ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഫേസ്‌ബുക്കിൽ അദ്ദേഹത്തിനെതിരെ 'ട്രോളിങ്' ആരംഭിച്ചത്.