- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബാങ്കിൽ നിന്നു പണമെടുത്തു മടങ്ങിയ മലയാളി യുവാവിനെ അക്രമികൾ വെടിവച്ചു കൊന്നു; ഐവറികോസ്റ്റിൽ കൊല്ലപ്പെട്ടതുകൊല്ലം സ്വദേശി
അബിദ്ജാൻ: ആഫ്രിക്കയിലെ ഐവറി കോസ്റ്റിൽ മലയാളി യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ മതേതരനഗറിൽ പുത്തൻപുരയിൽ രാഹുൽ (28) ആണ് മരിച്ചത്. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11. 20 നാണ് സംഭവം. ബാങ്കിൽ നിന്നും പണമെടുത്ത് താമസസ്ഥലത്ത് മടങ്ങിയെത്തിയ രാഹുലിനോട് അക്രമിസംഘം പണം ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്നു കുപിതരായ അക്രമിക
അബിദ്ജാൻ: ആഫ്രിക്കയിലെ ഐവറി കോസ്റ്റിൽ മലയാളി യുവാവ് അക്രമികളുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ മതേതരനഗറിൽ പുത്തൻപുരയിൽ രാഹുൽ (28) ആണ് മരിച്ചത്. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11. 20 നാണ് സംഭവം. ബാങ്കിൽ നിന്നും പണമെടുത്ത് താമസസ്ഥലത്ത് മടങ്ങിയെത്തിയ രാഹുലിനോട് അക്രമിസംഘം പണം ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടർന്നു കുപിതരായ അക്രമികൾ നടത്തിയ വെടിവയ്പിലാണ് രാഹുൽ മരിച്ചത്.
ആറ് വർഷമായി രാഹുൽ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. തമിഴ്‌നാട് സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ കീഴിലാണ് ജോലി ചെയ്തിരുന്നത്. രാജീവന്റേയും സുജാതയുടേയും മകനാണ് രാഹുൽ. ഭാര്യ: വീണ.
Next Story