ഖമീസ് മുശൈത്ത്: ഖമീസിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. മലപ്പുറം മോങ്ങം വളമംഗലം സ്വദേശി അലവിക്കുട്ടി ആണ് മരിച്ചത്. അഞ്ചു വർഷമായി ഷക്കീക്ക് അറൈദയിൽ ബൂഫിയ നടത്തുകയായിരുന്നു.

നെഞ്ചു വേദനയെ തുടർന്ന് രാവിലെ ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് വീണ്ടും ഹൃദയാഘാതം ഉണ്ടായത്.

ഭാര്യ:ഹവ്വാഉമ്മ. മക്കൾ: റമീസ്, റുഷൈയ്ദ, റിൻഷാദ്, മുഹമ്മദ് റാഷ്. നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി കെ.എം.സി.സി ലീഗൽ സെൽ ചെയർമാൻ ഇബ്രാഹീം പട്ടാമ്പി,മൊയ്തീൻ കാട്ടുപ്പാറ തുടങ്ങിയവർ രംഗത്തുണ്ട്