റിയാദ് : സൗദി അറേബ്യയിലെ തായിഫിന് സമീപം അത്തീഫിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി അൻവർ അബ്ബാസാ(40)ണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ഏഴരയോടെ റിയാദ് റോഡിൽ റിളുവാന് സമീപമായിരുന്നു അപകടം. ഇദ്ദേഹം ഓടിച്ചിരുന്ന മിനി ലോറി മുൻപിലുള്ള വാഹനത്തിലിടിച്ചാണ് അപകടമുണ്ടായത്. സംഭവസ്ഥലത്ത് വെച്ച് തന്നെ അൻവർ മരണമടഞ്ഞു.

പത്തുവർഷത്തോളമായി ജിദ്ദയിൽ ജോലി ചെയ്തുവരികയാണ്. മൃതദേഹം താഇഫ് കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്.