- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷാർജയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് മലയാളി മരിച്ചു; തിരുവനന്തപുരം സ്വദേശിയായ ദുബൈ ആർടിഎ ഡ്രൈവറെ മരണം വിളിച്ചത് ജോലിക്കായി പോകുന്നതിനിടെ; കൂടെയുണ്ടായിരുന്ന കാസർഗോസ് സ്വദേശി പരുക്കുകളോടെ ആശുപത്രിയിൽ
ഷാർജ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. ദുബൈ ആർ.ടി.എയിൽ ബസ് ഡ്രൈവറായ ബാബു സുബ്രഹ്മണ്യനാണ് (44) മരിച്ചത്. കൂടെയുണ്ടായിരുന്ന കാസർകോട് ചട്ടഞ്ചാൽ സ്വദേശി ഉമേഷിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സഫീർ മാളിനടുത്ത് വച്ച് ഞായറാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റി (ആർടിഎ) ബസ് ഡ്രൈവർമാരായ ബാബു സുബ്രഹ്മണ്യനും, ഉമേഷും രാവിലെ താമസ സ്ഥലത്തുനിന്ന് ദുബായിലേക്കു ജോലിക്കുപോകാനായി റോഡിനു കുറുകെ കടക്കുമ്പോൾ വേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബാബു സുബ്രഹ്മണ്യൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു 24 വർഷമായി ഇദ്ദേഹം യു.എ.ഇയി ൽ ജോലി ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു
ഷാർജ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. ദുബൈ ആർ.ടി.എയിൽ ബസ് ഡ്രൈവറായ ബാബു സുബ്രഹ്മണ്യനാണ് (44) മരിച്ചത്. കൂടെയുണ്ടായിരുന്ന കാസർകോട് ചട്ടഞ്ചാൽ സ്വദേശി ഉമേഷിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സഫീർ മാളിനടുത്ത് വച്ച് ഞായറാഴ്ച രാവിലെയാണ് സംഭവം നടക്കുന്നത്. ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അഥോറിറ്റി (ആർടിഎ) ബസ് ഡ്രൈവർമാരായ ബാബു സുബ്രഹ്മണ്യനും, ഉമേഷും രാവിലെ താമസ സ്ഥലത്തുനിന്ന് ദുബായിലേക്കു ജോലിക്കുപോകാനായി റോഡിനു കുറുകെ കടക്കുമ്പോൾ വേഗത്തിലെത്തിയ കാർ ഇരുവരെയും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബാബു സുബ്രഹ്മണ്യൻ സംഭവ സ്ഥലത്തുതന്നെ മരിച്ചു
24 വർഷമായി ഇദ്ദേഹം യു.എ.ഇയി ൽ ജോലി ചെയ്യുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു
Next Story