ബിസ്‌ബെയ്ൻ: ഓസ്‌ട്രേലിയയിലെ പ്രകൃതി രമണീയമായ ടൂറിസ്റ്റ് കേന്ദ്രമായ സൺഷൈൻ കോസ്റ്റിൽ മലയാളി അസോസിയേഷൻ രൂപീകരിച്ചു.

സൺഷൈൻ കോസ്റ്റ് മലയാളി അസോസിയേഷന്റെ ഉദ്ഘാടനം ഓഗസ്റ്റ് 21നു (വെള്ളി) ഉച്ചകഴിഞ്ഞ് രണ്ടിന് കൂലം സിവിക് സെന്ററിൽ നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ കലാ, കായിക പരിപാടികളും സിനിമാല ടീമിന്റെ ഗാനമേളയും നടക്കും.

ഓണാഘോഷ പരിപാടിയിലേക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.