- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മലയാളി അസോസിയേഷൻ ഓഫ് ടാമ്പ മൂന്നാമത് പ്രവർത്തനോദ്ഘാടനം 27ന്
ടാമ്പ: മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT) മൂന്നാമത് പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 27ന് സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.വൈകുന്നേരം 5.30ന് നടക്കുന്ന യോഗത്തിൽ പ്രശസ്തരായ വിശിഷ്ടാതിഥികൾ ആശംസകൾ നേർന്നു സംസാരിക്കും. ചടങ്ങിൽ മലയാളി സിനിമ-സീരിയൽ നടി അർച്ചനയുടെയും സംഘത്തിന്റേയും നേതൃത്വത്തിൽ തദ്ദ
ടാമ്പ: മലയാളി അസോസിയേഷൻ ഓഫ് ടാമ്പ (MAT) മൂന്നാമത് പ്രവർത്തനോദ്ഘാടനം ഫെബ്രുവരി 27ന് സേക്രട്ട് ഹാർട്ട് ക്‌നാനായ കാത്തലിക് കമ്യൂണിറ്റി സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും.
വൈകുന്നേരം 5.30ന് നടക്കുന്ന യോഗത്തിൽ പ്രശസ്തരായ വിശിഷ്ടാതിഥികൾ ആശംസകൾ നേർന്നു സംസാരിക്കും. ചടങ്ങിൽ മലയാളി സിനിമ-സീരിയൽ നടി അർച്ചനയുടെയും സംഘത്തിന്റേയും നേതൃത്വത്തിൽ തദ്ദേശവാസികളായ കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കലാപരിപാടികളും അരങ്ങേറും. പരിപാടിയിൽ പങ്കെടുക്കാൻ സീറ്റുകൾ മുൻകൂട്ടി ബുക്കു ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.
വിവരങ്ങൾക്ക്: ബിജോയ് ജോസഫ് 813 451 3602, ജിനോ വർഗീസ് 239 810 6041 , രാജേഷ് രാമചന്ദ്രൻ 309 444 0696.
റിപ്പോർട്ട്: ജോസ്‌മോൻ തത്തംകുളം
Next Story



