- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ സംഘടിപ്പിച്ചഡോക്ടർ രാമൻ മാരാർ കപ്പ് ടി എസ് ഇലവൻ ടീമിന്
മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ സംഘടിപ്പിച്ച രണ്ടാമത് ഡോക്ടർ രാമൻ മാരാർ മേമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ടി എസ് ഇലവൻ ടീം കരസ്ഥമാക്കി. ടീം ഹണ്ടിങ് ഡെയിൽ റണ്ണേഴ്സ് അപ്പും ആയി. ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയും, പെനാലിറ്റി ഷൂട്ടൗട്ടിൽ മൂന്നു ഗോളുകൾ വീതം നേടുകയും ചെയ്തു. പിന്നീട് സഡ്ഡൻ ഡെത്ത് വഴി ആണ് ടി എസ് ഇലവൻ വിജയിച്ചത്. കേരളം സ്പോർട്സ് ക്ലബ്ബിലെ റോണിത് രാജീവ് കോശി ആണ് 7 ഗോൾ നേടി ഗോൾഡൻ ബൂട്ട്, ബേസ്ഡ് പ്ലയെർ എന്നിവ നേടിയത്. ഓഗസ്റ്റ് 21, 27,28 തീയതികളിൽ കീസ്ബറോ ടാറ്റെർസൺ പാർക്ക് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടന്നത്. shepperton boys, melbourne rapters, melbourne redbacks, team huntingdale, mohanlal moustache, thekkan k'roos, tsxi, kerala sports club എന്നീ എട്ടു ടീമുകൾ ആണ് മത്സരിച്ചത്. ?ഓഗസ്റ്റ് 21 ഞായർ ,27 ശനി ദിവസങ്ങളിൽ പ്രാഥമീക റൗണ്ട് മത്സരങ്ങളും, ഓഗസ്റ്റ് 28 ഞായർ സെമി, ഫൈനൽ മത്സരങ്ങളും നടന്നു. മലയാളി അസോസിയേഷൻ സ്ഥാപകനും പേട്രനും ആയ ഡോക്ടർ രാമൻ മാരാരുടെ അനുസ്മരണാർഥം ആണ് ഈ മത്സരങ്
മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ സംഘടിപ്പിച്ച രണ്ടാമത് ഡോക്ടർ രാമൻ മാരാർ മേമോറിയൽ ഫുട്‌ബോൾ ടൂർണമെന്റ് ടി എസ് ഇലവൻ ടീം കരസ്ഥമാക്കി. ടീം ഹണ്ടിങ് ഡെയിൽ റണ്ണേഴ്സ് അപ്പും ആയി. ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയും, പെനാലിറ്റി ഷൂട്ടൗട്ടിൽ മൂന്നു ഗോളുകൾ വീതം നേടുകയും ചെയ്തു. പിന്നീട് സഡ്ഡൻ ഡെത്ത് വഴി ആണ് ടി എസ് ഇലവൻ വിജയിച്ചത്. കേരളം സ്പോർട്സ് ക്ലബ്ബിലെ റോണിത് രാജീവ് കോശി ആണ് 7 ഗോൾ നേടി ഗോൾഡൻ ബൂട്ട്, ബേസ്ഡ് പ്ലയെർ എന്നിവ നേടിയത്.
ഓഗസ്റ്റ് 21, 27,28 തീയതികളിൽ കീസ്ബറോ ടാറ്റെർസൺ പാർക്ക് ഗ്രൗണ്ടിൽ ആണ് മത്സരങ്ങൾ നടന്നത്. shepperton boys, melbourne rapters, melbourne redbacks, team huntingdale, mohanlal moustache, thekkan k'roos, tsxi, kerala sports club എന്നീ എട്ടു ടീമുകൾ ആണ് മത്സരിച്ചത്. ?ഓഗസ്റ്റ് 21 ഞായർ ,27 ശനി ദിവസങ്ങളിൽ പ്രാഥമീക റൗണ്ട് മത്സരങ്ങളും, ഓഗസ്റ്റ് 28 ഞായർ സെമി, ഫൈനൽ മത്സരങ്ങളും നടന്നു.
മലയാളി അസോസിയേഷൻ സ്ഥാപകനും പേട്രനും ആയ ഡോക്ടർ രാമൻ മാരാരുടെ അനുസ്മരണാർഥം ആണ് ഈ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. വിജയികൾക്കുള്ള സമ്മാനം സെപ്റ്റംബർ മൂന്നിന് സ്പ്രിങ് വെയിൽ ടൗൺ ഹാളിൽ വച്ച് നടക്കുന്ന മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയ നാൽപ്പതാം വാർഷീകാഘോഷത്തിൽ വച്ച് പൂഞ്ഞാർ എം എൽ എ പി സി ജോർജ്, ജയരാജ് വാരിയർ എന്നിവർ വിതരണം ചെയ്യും. 2015 ലെ ഡോക്ടർ രാമൻ മാരാർ മോറിയൽ ഫുട്‌ബോൾ ടൂർണമെന്റ്, 2014 ലെ മാവ് സോക്കർ ടൂർണമെന്റ് എന്നിവ വൻ വിജയം ആയിരുന്നു. 2015 ലെ ടൂർണമെന്റിൽ മോഹൻലാൽ മൊസ്റ്റാഷ്, 2014 ലെ ടൂർണമെന്റിൽ ഡി എൻ ഡി കാൻബെറ എന്നീ ടീമുകൾ ആണ് ജേതാക്കൾ ആയത്.