- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓസ്‌ട്രേലിയയിൽ മലയാളിക്കു നേർക്ക് വംശീയ ആക്രമണം; പുതുപ്പള്ളി സ്വദേശി ലീ മാക്സിനെ ആക്രമിച്ചത് നാലു യുവാക്കളും ഒരു യുവതിയും അടങ്ങുന്ന ഓസ്ട്രേലിയൻ സംഘം; മർദിച്ചത് ഇന്ത്യക്കാരനാണോ എന്ന് ആക്രോശിച്ചുകൊണ്ട്
മെൽബൺ: വൈദികനു പള്ളിയിൽ കുത്തേറ്റതിനു പിന്നാലെ ഓസ്‌ട്രേലിയയിൽ മലയാളിക്കു നേർക്ക് വംശീയാക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ടാക്സി ഡ്രൈവർ ലീ മാക്സിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യാക്കാരനാണല്ലേ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. തദ്ദേശീയരായ ഒരുകൂട്ടം ആളുകളാണ് ആക്രമണം നടത്തിയത്. ടാസ്മാനിയ സംസ്ഥാനത്തുള്ള ഹൊബാർട്ടിലെ ഭക്ഷണശാലയിൽ വച്ചാണ് വംശീയ വെറി ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മാക്ഡോണാൾഡ്സിലാണ് സംഭവമുണ്ടായത്. നാലു യുവാക്കളും യുവതിയും ചേർന്നാണ് ആക്രമിച്ചത്. ലീ മാക്സ് പൊലീസിൽ പരാതി നൽകി. ഓസ്ട്രേലിയ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർക്കു നേരെയുള്ള വംശീയ ആക്രമണം തുടരുകയാണ്. ഇക്കഴിഞ്ഞ 19ന് മലയാളി വൈദികനായ ഫാ. ടോമി കളത്തൂർ പള്ളിയിൽ ഞായറാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. ഫോക്‌നർ പള്ളിയിലെ വികാരിയായിരുന്ന ഫാ. ടോമിയെ ഇറ്റലിക്കാരനായ എയ്ഞ്ചലോ എന്നയാളാണ് തോളിനു കുത്തി പരിക്കേൽപ്പിച്ചത്. ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനി ആകാൻ കഴിയുമെന്നു ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. അതേസമയം ഇ
മെൽബൺ: വൈദികനു പള്ളിയിൽ കുത്തേറ്റതിനു പിന്നാലെ ഓസ്‌ട്രേലിയയിൽ മലയാളിക്കു നേർക്ക് വംശീയാക്രമണം. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ടാക്സി ഡ്രൈവർ ലീ മാക്സിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യാക്കാരനാണല്ലേ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. തദ്ദേശീയരായ ഒരുകൂട്ടം ആളുകളാണ് ആക്രമണം നടത്തിയത്.
ടാസ്മാനിയ സംസ്ഥാനത്തുള്ള ഹൊബാർട്ടിലെ ഭക്ഷണശാലയിൽ വച്ചാണ് വംശീയ വെറി ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മാക്ഡോണാൾഡ്സിലാണ് സംഭവമുണ്ടായത്. നാലു യുവാക്കളും യുവതിയും ചേർന്നാണ് ആക്രമിച്ചത്. ലീ മാക്സ് പൊലീസിൽ പരാതി നൽകി.
ഓസ്ട്രേലിയ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർക്കു നേരെയുള്ള വംശീയ ആക്രമണം തുടരുകയാണ്. ഇക്കഴിഞ്ഞ 19ന് മലയാളി വൈദികനായ ഫാ. ടോമി കളത്തൂർ പള്ളിയിൽ ഞായറാഴ്ച ആക്രമിക്കപ്പെട്ടിരുന്നു. ഫോക്‌നർ പള്ളിയിലെ വികാരിയായിരുന്ന ഫാ. ടോമിയെ ഇറ്റലിക്കാരനായ എയ്ഞ്ചലോ എന്നയാളാണ് തോളിനു കുത്തി പരിക്കേൽപ്പിച്ചത്.
ഇന്ത്യക്കാരന് എങ്ങനെ ക്രിസ്ത്യാനി ആകാൻ കഴിയുമെന്നു ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. അതേസമയം ഇത് വംശീയ ആക്രമണമല്ലെന്നായിരുന്നു വൈദികൻ പ്രതികരിച്ചത്.