- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റാസൽഖൈമയിൽ കാറിൽ നിന്ന് തെറിച്ചുവീണ് മലയാളി ബാലൻ മരിച്ചു; മരണമടഞ്ഞത് വർക്കല സ്വദേശികളുടെ ഏഴ് വയസുകാരനായ മകൻ; അപകടം കുടുംബവുമൊത്തുള്ള ഉല്ലാസ യാത്രയ്ക്കിടെ
റാസൽഖൈമ: മലയാളി സമൂഹത്തെ തേടി മറ്റൊരു ദുഃഖ വാർത്ത കൂടി. റാസൽഖൈമയിൽ ഉല്ലാസയാത്രയ്ക്കിടെ കാറിൽ നിന്ന് തെറിച്ചുവീണ് മലയാളി ബാലൻ മരിച്ചു. റാസൽഖൈമ ഇന്ത്യൻ സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിയും വർക്കല സ്വദേശി സജീഷ് ചന്ദ്രന്റെ മകനുമായ വിസ്മയ് ചന്ദ്രൻ ആണ് അപകടത്തിൽ മരിച്ചത്. വിസ്മയ്ക്ക് ഏഴ് വയസായിരുന്നു പ്രായം. ഞായറാഴ്ച വൈകിട്ടായിര
റാസൽഖൈമ: മലയാളി സമൂഹത്തെ തേടി മറ്റൊരു ദുഃഖ വാർത്ത കൂടി. റാസൽഖൈമയിൽ ഉല്ലാസയാത്രയ്ക്കിടെ കാറിൽ നിന്ന് തെറിച്ചുവീണ് മലയാളി ബാലൻ മരിച്ചു. റാസൽഖൈമ ഇന്ത്യൻ സ്‌കൂളിലെ മൂന്നാം ക്‌ളാസ് വിദ്യാർത്ഥിയും വർക്കല സ്വദേശി സജീഷ് ചന്ദ്രന്റെ മകനുമായ വിസ്മയ് ചന്ദ്രൻ ആണ് അപകടത്തിൽ മരിച്ചത്. വിസ്മയ്ക്ക് ഏഴ് വയസായിരുന്നു പ്രായം.
ഞായറാഴ്ച വൈകിട്ടായിരുന്നു അപകടം. കുടുംബത്തോടപ്പം ജബൽ ജൈസ് മലയിലേക്കുള്ള ഉല്ലാസ യാത്രയിൽ കാർ റോഡിൽ നിന്ന് തെന്നി നീങ്ങിയതിനെ തുടർന്ന് കാറിന്റെ തുറന്നുവച്ച ജനൽചില്ലിലൂടെ വിസ്മയ് പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
സജീഷ് ചന്ദ്രന്റെ ഇരട്ട സഹോദരൻ ഒരു മാസം മുമ്പ് നാട്ടിൽ അപകടത്തിൽ മരിച്ചതിനെ തുടർന്ന് നാട്ടിലായിരുന്ന കുടുംബം ശനിയാഴ്ചയാണ് തിരിച്ചു വന്നത്. അവധി കഴിഞ്ഞ് സ്‌കൂൾ തുറന്ന ദിവസം തന്നെയുണ്ടായ മരണം അദ്ധ്യാപകരേയും സഹപാഠികളേയും ദുഃഖത്തിലാഴ്‌ത്തി. അവധി കഴിഞ്ഞ് സ്‌കൂൾ തുറന്നിരുന്നെങ്കിലും നാട്ടിൽ നിന്ന് യാത്ര കഴിഞ്ഞ് വന്നതിനാൽ സ്‌കൂളിൽ പോകേണ്ടന്ന് തീരുമാനിക്കുകയായിരുന്നു.
അവധി സമയത്ത് വിനോദയാത്രയും മറ്റും നടത്താതിരുന്നതിനാൽ അഛൻ സജീഷിന്റെ നിർബന്ധത്തിലാണ് ജബൽ ജൈസ് മലയിലേക്ക് ഉല്ലാസ പോകാൻ തീരുമാനിച്ചത്.സജീഷാണ് വാഹനം ഓടിച്ചിരുന്നത്, കൂടെ അമ്മ ദീപയും ഇളയ സഹോദരി തന്മയയും ഉണ്ടായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.