മനാമ:മനാമയിൽ മലയാളികളുടേതുൾപ്പെടെ അമ്പതോളം വാഹനങ്ങളുടെ ചില്ലുകൾ തകർത്ത നിലയിൽ കണ്ടെത്തി. മനാമ യത്തീം സെന്ററിനു സമീപം റോഡ് നമ്പര് 407,ബ്ലോക്ക് 304 ഇൽ നിരയായി നിർത്തിയിട്ട 50 തോളം കാറുകളുടെ ഗ്ലാസുകൾ ആണ് തകർത്ത നിലയിൽ കാണപ്പെട്ടത്.

മനാമയിൽ താമസിക്കുന്ന നിരവധി മലയാളികളും വ്യാപാര സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമായ നിരവധി പേരുടെ വാഹനങ്ങളാണ് അടിച്ചു തകർത്തത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.