ലാലയിലെ മലയാളി ബാലന്റെ മരണ വാർത്ത കേട്ട് വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം. ഇന്നലെ രാത്രി വൈകി നടന്ന അപകടത്തിൽ മലയാളി ദമ്പതികളുടെ അഞ്ച് വയസുകാരനായ മകനാണ് മരിച്ചത്.

പുറത്ത് കളിക്കുന്നതിനിടെ ഏഷ്യൽ വംശജൻ ഓടിച്ച വാഹനം ഇടിച്ചാണ് അൽ അമീൻ ട്രാവൽസിൽ ജോലി ചെയ്യുന്ന പാറക്കടവ് സ്വദേശി ശുക്കൂറിെന്റ മകൻ അബ്ദുൽ വദൂദ് മരിച്ചത്. ബംഗാളി ഗല്ലിക്ക് സമീപമാണ് രാത്രി വൈകി അപകടം നടന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.