അൽ അയിൻ: താമസ സ്ഥലത്തിന് സമീപം സൈക്കിളോടിച്ച് കളിക്കുകയായിരുന്ന ഏഴു വയസുകാരന്റെ മേൽ സ്വദേശി ഓടിച്ച വാഹനം പാഞ്ഞുകയറി മലയാളികുരുന്ന മരണമടഞ്ഞ വാർത്ത കേട്ട ഞെട്ടലിൽ ആണ് യുഎഇയിലെ മലയാളി സമൂഹം 

കഴിഞ്ഞ ദിവസം അൽഐൻ സറൂജിലായിരുന്നു അപകടം.കാസർകോട് തൈക്കടപ്പുറം സ്വദേശി പി.പി ഇസ്മായിൽനാസിയ ദമ്പതികളുടെ മകനും അൽ അയിൻ ഇന്ത്യൻ സ്‌ക്കൂൾ രണ്ടാം ക്ലാസ്സ്് വിദ്യാർത്ഥിയുമായ ഷഹ്സാദ് (7) ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. കുട്ടികളോടത്ത് കളിച്ചതിനു ശേഷം വീട്ടിലേക്ക് മടങ്ങാൻ സൈക്കിളിൽ റോഡ് മുറിച്ച് കടക്കാൻ കാത്ത് നിൽക്കുകയായിരുന്ന കുട്ടിയെ അമിത വേഗതയിൽ വന്ന വാഹനം ഇടിക്കുകയായിരുന്നു. കുട്ടി തൽക്ഷണം മരിച്ചു. മ്യതദേഹം അൽ ഐൻ ജീമി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

സനാഇയ്യയിൽ ട്രാൻസ്‌പോർട്ട് കമ്പനി ജീവനക്കാരനായ ഇസ്മായിൽ മൂന്നു ദിവസം മുമ്പ് നാട്ടിൽ പോയതിനിടക്കായിരുന്നു കുഞ്ഞിന്റെ ദാരുണ മരണം. പിതാവ് ഇന്ന് നാട്ടിൽ നിന്നെത്തും. ഷാഹിന, സൈനബ എന്നിവർ സഹോദരങ്ങളാണ്.