ജിദ്ദ: മകളുടെ വിവാഹത്തിനു നാട്ടിലേയ്ക്കു പോകാനൊരുങ്ങുന്നതിനിടെ മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം കോഡൂർ വടക്കേമണ്ണ സ്വദേശി കാട്ടിൽ സൈതലവി ആണ് മരിച്ചത്. ജിദ്ദ തലാൽ ഇന്റർനാഷണൽ സ്‌കൂളിൽ ഡ്രൈവറായിരുന്നു. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.27 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന സൈതലവി രണ്ട് മാസം മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞ് തിരിച്ചെത്തിയെത്.

മൂത്ത മകളുടെ വിവാഹം ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്നു. 27 വർഷമായി ജിദ്ദയിൽ ജോലി ചെയ്യുന്ന സൈതലവി മകളുടെ വിവാഹത്തിന് അടുത്തയാഴ്ച നാട്ടിൽ പോകേണ്ടതായിരുന്നു. മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞ് ഒന്നര മാസം മുൻപാണു സൈതലവി ജിദ്ദയിൽ തിരിച്ചെത്തിയിരുന്നത്.

മൃതദേഹം മഹ്ജർ കിങ് അബ്ദുൽ അസീസ് ഹോസ്പിറ്റൽ മോർച്ചറിയിൽ.ഭാര്യ: ഷാഹിന. മക്കൾ: റമീഷ, ഷിയാന, മുഹമ്മദ് റസാൻ. മരുമകൻ നൗഫൽ മുട്ടേങ്ങാടൻ. പിതാവ്: കാട്ടിൽ മുഹമ്മദ്. മാതാവ്: ഫാത്തിമ. ശംസുദ്ദീൻ, അബ്്ദുസമ്മദ് എന്നീ സഹോദരങ്ങൾ ജിദ്ദയിൽ ഉണ്ട്. മൃതദേഹം റുവൈസ് ഖബർസ്ഥാനിൽ ഖബറടക്കി