മസ്‌കത്ത്: നഗരസഭാ വാഹനത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനിടെ വാഹനത്തിൽ നിന്ന് വീണ് മലയാളി മരിച്ചു. തിരുവനന്തപുരം വക്കം സ്വദേശി ഷാജഹാൻ അബ്ദുൽ കരീം ആണ് മരിച്ചത്. പരേതന് 37 വയസായിരുന്നു പ്രായം.

മവേല സെൻട്രൽ മാർക്കറ്റിൽ ആയിരുന്നു അപകടം. അൽ ഹരാസി യുനൈറ്റഡ് എന്റർപ്രൈസസ് ഹോട്ടൽ ജീവനക്കാരനായിരുന്നു. നഗരസഭയുടെ വാഹനത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനിടെ വാഹനം മുന്നോട്ടെടുത്തതിനെ തുടർന്ന് തലയടിച്ച് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

നാലു വർഷമായി മസ്‌കത്തിലുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.