- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു; മരണം വിളിച്ചത് സൗദി അറേബ്യൻ ഗ്രെയിൻസ് ഓർഗനൈസേഷനിൽ ജീവനക്കാരനായിരുന്ന ആലുവ സ്വദേശിയെ
സകാക: വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു. അൽജഫിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൗദി അറേബ്യൻ ?െഗ്രയിൻസ് ഓർഗനൈസേഷനിൽ ജീവനക്കാരനായ ആലുവ, വെളിയത്ത് നാട് നടുവേലിപ്പറമ്പിൽ അബൂബക്കറാണ് മരിച്ചത്. പരേതന് 55 വയസായിരുന്നു പ്രായം. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇദ്ദേഹം ചികിത്സയിലായിരുന്നു. രണ്ടു മാസത്തെ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ പിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു. ഒമ്പത് വർഷമായി സൗദിയിലുണ്ട്. സകാകയിലെത്തിയിട്ട് ആറ് മാസമേ ആയിട്ടുള്ളു. മുമ്പ് മദീനയിലായിരുന്നു. കമ്പനിയിലെ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിലും ചികിത്സയിലായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സകാകയിൽ ഖബറടക്കും. റിയാദിൽ ഉള്ള ഭാര്യ സഹോദരൻ ജബ്ബാർ സകാകയിൽ എത്തും. ഭാര്യ: സീനത്ത്. മക്കൾ: സജിനി, ജിസ്മി, സജിത്
സകാക: വൃക്ക രോഗം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സൗദിയിൽ മരിച്ചു. അൽജഫിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സൗദി അറേബ്യൻ ?െഗ്രയിൻസ് ഓർഗനൈസേഷനിൽ ജീവനക്കാരനായ ആലുവ, വെളിയത്ത് നാട് നടുവേലിപ്പറമ്പിൽ അബൂബക്കറാണ് മരിച്ചത്. പരേതന് 55 വയസായിരുന്നു പ്രായം.
വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നാണ് ഇദ്ദേഹം ചികിത്സയിലായിരുന്നു. രണ്ടു മാസത്തെ അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ പിന്നാലെയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അന്ന് മുതൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിലായിരുന്നു.
ഒമ്പത് വർഷമായി സൗദിയിലുണ്ട്. സകാകയിലെത്തിയിട്ട് ആറ് മാസമേ ആയിട്ടുള്ളു. മുമ്പ് മദീനയിലായിരുന്നു. കമ്പനിയിലെ പാചകക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ നാട്ടിലും ചികിത്സയിലായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സകാകയിൽ ഖബറടക്കും.
റിയാദിൽ ഉള്ള ഭാര്യ സഹോദരൻ ജബ്ബാർ സകാകയിൽ എത്തും. ഭാര്യ: സീനത്ത്. മക്കൾ: സജിനി, ജിസ്മി, സജിത്