ലാലയിൽ മലയാളിയെ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ചേർപ്പുളശേരി കരുമനക്കുർശി സ്വദേശി പറക്കാടൻ വീട്ടിൽ ഖാലിദിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരേതന് 50 വയസായിരുന്നു പ്രായം.

സനായിയ്യയിലെ താമസസ്ഥലത്ത് ആണ് ഖാലിദിന്റെ മൃതദേഹം കണ്ടെത്തിയത്. കുറേ വർഷങ്ങളായ സലാലായിലുള്ള ഇദ്ദേഹം കച്ചവടങ്ങൾ നടത്തിവരുകയായിരുന്നു. ഡ്രൈവർ ജോലിയും ഇദ്ദേഹം ചെയ്തിരുന്നതായി സൂചനയുണ്ട് സാമ്പത്തിക ബാധ്യതകൾ മൂലമാണ് മരണമെന്നാണ് സൂചന.

സലീനയാണ് ഭാര്യ. മൂന്ന് പെൺകുട്ടികളുണ്ട്. മൃതദേഹം നാട്ടിലെത്തിക്കും.