മസ്‌കത്ത്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്നു പേർ മരിച്ചു. തൃശൂർ ചേർപ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മുഹൈസിനയിൽ കാറും ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മസ്‌കത്തിൽ നിന്നും ഏകദേശം അഞ്ഞൂറിലധികം കിലോമീറ്റർ ദൂരെ ഹൈമക്കടുത്ത മുഹൈസിനയിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം. മസ്‌കത്തിനടുത്ത വാദി കബീറിൽ അലൂമിനിയം ഇൻസ്റ്റലേഷൻ സ്ഥാപനം നടത്തി വരികയായിരുന്നു പ്രദീപും സഹപ്രവർത്തകരും. ജോലി ആവശ്യാർഥം പോകുന്നതിനിടെയാണ് അപകടമുണ്ടായത്


അപകടത്തിൽ മരിച്ച രണ്ട് പേർ പാക്കിസ്ഥാൻ സ്വദേശികളാണ്.