നിസ്‌വ: മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയച്. നിർമ്മാണക്കമ്പനിയിൽ ജോലിചെയ്തിരുന്ന തളിപ്പറമ്പ് ബക്കളം കടമ്പേരി സ്വദേശി സജിത്ത് (38) ആണ് മരിച്ചത്.

മനായിലെ താമസസ്ഥലത്ത് ഇന്നലെയാണ് മൃതദേഹം കണ്ടെത്തിയത്. ഏഴുമാസം മുമ്പാണ് ഒമാനിലെത്തിയത്. എട്ടുവർഷത്തോളം വിവിധ ഗൾഫ് രാഷ്ട്രങ്ങളിലായി ജോലിചെയ്തിട്ടുണ്ട്. കുഞ്ഞിരാമനാണ് പിതാവ്. ഭാര്യ രേഷ്മ. രണ്ട് മക്കളുണ്ട്. ഏറ്റവും ഇളയ കുട്ടിക്ക് 90 ദിവസം മാത്രമാണ് പ്രായം. മൃതദേഹം ഇന്ന് നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹപ്രവർത്തകൻ പറഞ്ഞു