ദുബായ്: അബുദബിയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. തൃശ്ശൂർ പുന്നയൂർ വടക്കേക്കാട് സ്വദേശി കൊച്ചങ്കേരിൽ ഫായിസി(25)നെയാണ് ഉറക്കത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.

അബുദാബിയിലെ ഇത്തിഹാദ് പത്രത്തിലെ ഫോട്ടോഗ്രാഫറായ ചെല്ലമ്പറമ്പിൽ മൊയ്തൂട്ടിയുടെയും ബുഷറയുടെയും മൂത്തമകനാണ്. രാത്രിഭക്ഷണം കഴിഞ്ഞ് ഒരേമുറിയിലായിരുന്നു ഉപ്പയും ഫായിസും ഉറങ്ങാൻകിടന്നത്.

കാലത്ത് അലാറം അടിച്ചിട്ടും മകൻ ഉണരാത്തതുകണ്ട് തട്ടിവിളിച്ചപ്പോൾ മറുപടി ഇല്ലാത്തതിനെ ത്തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പക്ഷേ, അതിനിടയിൽത്തന്നെ മരിച്ചതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

ഒരുവർഷം മുമ്പാണ് ഫായിസ് അബുദാബിയിലെ അൽഖസൽ കോൺട്രാക്ടിങ് കമ്പനിയിൽ അക്കൗണ്ടന്റായി ജോലിയിൽ പ്രവേശിച്ചത്. ഹാഷിഖ്, ഹജാസ് എന്നിവർ സഹോദരങ്ങളാണ്.