- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിവസങ്ങൾക്ക് മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ; സെയിൽസ്മാനായ കണ്ണൂർ സ്വദേശി വാഹനാപകടത്തിൽ മരിച്ചതെന്ന് നിഗമനം
മസ്‌കത്ത്: ദിവസങ്ങൾക്ക് മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി. 25 ദിവസത്തോളമായി കാണാതായ മലയാളി സെയിൽസ് മാൻ കണ്ടെത്താനായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം മോർച്ചറിയിൽ കണ്ടെത്തിയത്. ഇേേദ്ദഹം വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇർഷാദ് താഹികോ എന്ന 23 കാരനെയാണ് ഡിസംബർ പകുതി മുതൽ അന്വേഷിച്ച് വന്നത്. മുസ്സന്നയിലെ ഒരു ഹൈപ്പർ മാർക്കറ്റിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇയാളെ കാണാതായതിനെ തുടർന്ന് ഹൈപ്പർമാർക്കറ്റ് ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. മുൻപും രണ്ടു തവണ ഇയാളെ കാണാതായിട്ടുള്ളതായി അധികൃതർ പറയുന്നു. കഴിഞ്ഞ ദിവസമാണ് ഇയാൾ റോഡപകടത്തിൽ കൊല്ലപ്പെട്ടതായി ഖൗല ആശുപത്രിയിൽ നിന്നും വിവരം ലഭിക്കുന്നത്. സുവൈഖിൽ വച്ചുണ്ടായ ഒരു റോഡപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇർഷാദിനെ ഈ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആദ്യം സുവൈഖിലെ ഒരു ക്ലിനിക്കിൽ പ്രവേശിപ്പിച്ച ഇർഷാദിനെ ഡിസംബർ 14ന് റുസ്താഖിലേക്ക് മാറ്റുകയായിരുന്നു.
മസ്‌കത്ത്: ദിവസങ്ങൾക്ക് മുമ്പ് കാണാതായ മലയാളി യുവാവിന്റെ മൃതദേഹം മോർച്ചറിയിൽ കണ്ടെത്തി. 25 ദിവസത്തോളമായി കാണാതായ മലയാളി സെയിൽസ് മാൻ കണ്ടെത്താനായി നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം മോർച്ചറിയിൽ കണ്ടെത്തിയത്. ഇേേദ്ദഹം വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇർഷാദ് താഹികോ എന്ന 23 കാരനെയാണ് ഡിസംബർ പകുതി മുതൽ അന്വേഷിച്ച് വന്നത്.
മുസ്സന്നയിലെ ഒരു ഹൈപ്പർ മാർക്കറ്റിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ഇയാളെ കാണാതായതിനെ തുടർന്ന് ഹൈപ്പർമാർക്കറ്റ് ഉടമ പൊലീസിൽ പരാതി നൽകിയിരുന്നു. മുൻപും രണ്ടു തവണ ഇയാളെ കാണാതായിട്ടുള്ളതായി അധികൃതർ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാൾ റോഡപകടത്തിൽ കൊല്ലപ്പെട്ടതായി ഖൗല ആശുപത്രിയിൽ നിന്നും വിവരം ലഭിക്കുന്നത്. സുവൈഖിൽ വച്ചുണ്ടായ ഒരു റോഡപകടത്തിൽ പരിക്കേറ്റതിനെ തുടർന്നാണ് ഇർഷാദിനെ ഈ ആശുപത്രിയിൽ കൊണ്ടുവന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആദ്യം സുവൈഖിലെ ഒരു ക്ലിനിക്കിൽ പ്രവേശിപ്പിച്ച ഇർഷാദിനെ ഡിസംബർ 14ന് റുസ്താഖിലേക്ക് മാറ്റുകയായിരുന്നു.