മക്ക: മക്ക ത്വായിഫ് ഹൈവേയിൽ നടന്ന അപകടത്തിൽ മലയാളി മരിച്ചു. മലപ്പുറം വേങ്ങര എ.ആർ നഗർ പഞ്ചായത്തിലെ പരേതനായ കള്ളിയത്ത് കുഞ്ഞിമൊയ്തീന്റെ മകൻ കള്ളിയത്ത് അബ്ദുസ്സലാം (47) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഫൈൻ ടിഷ്യൂ പേപ്പർ കമ്പനിയുടെ ബിസിനസ് എക്‌സി ക്യൂട്ടീവായിരുന്നു. തിങ്കളാഴ്ച കമ്പനിയിൽ നിന്ന് സാധനങ്ങളുമായി ത്വാഇഫിലേക്ക് പോയതായിരുന്നു. ത്വാഇഫ് റോഡിൽ വാഹനത്തിന്റെ ടയർ പഞ്ചറായി. ടയർ മാറ്റാനായി അപായ സിഗ്‌നൽ വെക്കാൻ പുറത്തിറങ്ങിയ സമയത്ത് പാക്കിസ്ഥാനി ഓടിച്ച ട്രൈലർ വന്നിടിക്കുകയായിരുന്നു. അബ്ദുസ്സലാം സംഭവ സ്ഥലത്തു തന്നെ മരിച്ചു.

രാത്രി വൈകിയും വീട്ടിലത്തൊത്തതിനെ തുടർന്ന് കുടുംബം അന്വേഷിച്ചുവരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ കമ്പനി അധികൃതർ നടത്തിയ അന്വേഷണത്തിലാണ് അപകട വിവര മറിയുന്നത്. 16 വർഷമായി മക്കയിലെ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുന്നു. കുടുംബ സമ്മേതം മക്കയിലാണ് താസം. ഭാര്യ: റംല. മക്കൾ: മുഹമ്മദ് റാഷിദ്, ശംല വർസത്, മുഹമ്മദ് റിഷാദ്. ബുധനാഴ്ച ളുഹർ നമസ്‌കാരാനന്തരം മൃതദേഹം മക്ക ജന്നാത്തുൽ മഅല്ലലയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.