- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡബ്ലിനിൽ ഡ്രെവിംഗിനിടെ ഹൃദയാഘാതം മൂലം മരിച്ചയാൾ മലയാളിയാണെന്ന് സൂചന; ബാലേന്ദ്രൻ വേലായുധൻ മരിച്ചത് മാർച്ച് 17ന്; തുടരന്വേഷണം വഴി മുട്ടി ഗാർഡ
ഡബ്ലിൻ: കാർ ഡ്രൈവിംഗിനിടെ ഹൃദയാഘാതം മൂലം ഡബ്ലിനിൽ മരിച്ച ബാലേന്ദ്രൻ വേലായുധൻ മലയാളിയാണെന്ന് സൂചന. മാർച്ച് 17ന് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട 57 കാരനെകുറിച്ചുള്ള വിവരങ്ങൾ ഗാർഡ പുറത്തുവിട്ടതിനെ തുടർന്നാണ് ബാലേന്ദ്രൻ മലയാളിയാണെന്നുള്ള സൂചന ലഭിച്ചിരിക്കുന്നത്. ഡബ്ലിൻ 8-ൽ ഉള്ള 6 ഉഷ്വേഴ്‌സ് ക്വേ അപ്പാർട്ട്‌മെന്റിൽ കെയർ ടേക്കർ ആയി ജോലി ചെയ്തിരുന്ന ആളായിരുന്നു ബാലേന്ദ്രൻ എന്നാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സൂചന. അതേസമയം ബാലേന്ദ്രന്റെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഗാർഡ അലംഭാവം കാട്ടുകയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇയാൾ മരിച്ച് ഇരുപതിലേറെ ദിവസങ്ങൾ കഴിഞ്ഞിട്ടും പരേതന്റെ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലോ ഡ്രൈവിങ് ലൈസൻസിൽ നിന്നുള്ള പിപിഎസ് നമ്പരിന്റെ അടിസ്ഥാനത്തിലോ വിവരങ്ങൾ ശേഖരിക്കാൻ ഗാർഡ തയാറായിട്ടില്ല. അതേസമയം ഇയാൾ 2002 മുതൽ ഐറീഷ് വംശജയായ ഒരു സ്ത്രീയുമായി വീട് പങ്കിട്ടിരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ അധികൃതരുടെ അന്വേഷണത്തിൽ ഈ വിലാസത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ട
ഡബ്ലിൻ: കാർ ഡ്രൈവിംഗിനിടെ ഹൃദയാഘാതം മൂലം ഡബ്ലിനിൽ മരിച്ച ബാലേന്ദ്രൻ വേലായുധൻ മലയാളിയാണെന്ന് സൂചന. മാർച്ച് 17ന് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ട 57 കാരനെകുറിച്ചുള്ള വിവരങ്ങൾ ഗാർഡ പുറത്തുവിട്ടതിനെ തുടർന്നാണ് ബാലേന്ദ്രൻ മലയാളിയാണെന്നുള്ള സൂചന ലഭിച്ചിരിക്കുന്നത്.
ഡബ്ലിൻ 8-ൽ ഉള്ള 6 ഉഷ്വേഴ്‌സ് ക്വേ അപ്പാർട്ട്‌മെന്റിൽ കെയർ ടേക്കർ ആയി ജോലി ചെയ്തിരുന്ന ആളായിരുന്നു ബാലേന്ദ്രൻ എന്നാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന സൂചന. അതേസമയം ബാലേന്ദ്രന്റെ മരണത്തെ തുടർന്നുള്ള അന്വേഷണത്തിൽ ഗാർഡ അലംഭാവം കാട്ടുകയാണ് എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇയാൾ മരിച്ച് ഇരുപതിലേറെ ദിവസങ്ങൾ കഴിഞ്ഞിട്ടും പരേതന്റെ ഫോണിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലോ ഡ്രൈവിങ് ലൈസൻസിൽ നിന്നുള്ള പിപിഎസ് നമ്പരിന്റെ അടിസ്ഥാനത്തിലോ വിവരങ്ങൾ ശേഖരിക്കാൻ ഗാർഡ തയാറായിട്ടില്ല.
അതേസമയം ഇയാൾ 2002 മുതൽ ഐറീഷ് വംശജയായ ഒരു സ്ത്രീയുമായി വീട് പങ്കിട്ടിരുന്നതായും വിവരങ്ങളുണ്ട്. എന്നാൽ അധികൃതരുടെ അന്വേഷണത്തിൽ ഈ വിലാസത്തിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇവരെ ഗാർഡ കണ്ടെത്തിയെങ്കിലും അവർ അന്വേഷണവുമായി സഹകരിക്കുന്നില്ല എന്നാണ് അറിയുന്നത്. മറ്റൊരു താഴിട്ടു വീടു പൂട്ടിയ ശേഷം ഇവർ സ്ഥലം വിട്ടതായാണ് റിപ്പോർട്ട്. വീട് തുറന്നു പരിശോധിക്കാനുള്ള അവകാശം ഗാർഡയ്ക്ക് ലഭിച്ചിട്ടുമില്ല.
ബാലേന്ദ്രൻ ഐറീഷ് പൗരത്വം നേടിയിട്ടുണ്ടെന്നും ഇതിനിടെ ഗാർഡ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ എംബസിയിലും ഇദ്ദേഹത്തെ കുറിച്ച് വിവരങ്ങൾ ഒന്നും ലഭ്യമല്ല. മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ എത്താത്തിനാൽ അധികൃതർ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഡബ്ലിനിലെ സാമൂഹിക പ്രവർത്തകനായ രൂപേഷ് പണിക്കർ മുഖേന റൂത്ത് കോപ്പിന്ഗർ ടിഡി നടത്തി ഇടപെടലിനെ തുടർന്നാണ് ഗാർഡ ഈ പ്രശ്‌നത്തിൽ ഗൗരവമായ സമീപനം നടത്തിയത്.